കോഴിക്കോട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ ബസ് ഓണ്‍ ഡിമാന്‍ഡ് (ബോണ്ട്) സര്‍വിസിന് ഇന്ന് തുടക്കം... രാവിലെ ഓഫിസിലെത്തിച്ച് വൈകുന്നേരം തിരിച്ച് വീട്ടിലെത്തിക്കുന്നതാണ് പദ്ധതി, മറ്റ് യാത്രക്കാരെ ഈ ബസില്‍ കയറ്റില്ല, കോവിഡ് സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചാവും സര്‍വിസ്

കോഴിക്കോട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ ബസ് ഓണ്‍ ഡിമാന്‍ഡ് (ബോണ്ട്) സര്‍വിസിന് ഇന്ന് തുടക്കം. തൊട്ടില്‍പാലത്തുനിന്ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലേക്കാണ് ആദ്യ സര്‍വിസ്. 50ഓളം യാത്രക്കാരെയുമായി ബസ് രാവിലെ 9.45 ഓടെ സിവില്‍സ്‌റ്റേഷന് മുന്നിലെത്തും. ജില്ല കലക്ടര്‍ ബസിനെ സ്വീകരിക്കും. ഒക്‌ടോബര്‍ അഞ്ചിന് തലശ്ശേരി-കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, തിരുവമ്ബാടി-കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍, താമരശ്ശേരി-നരിക്കുനിവഴി സിവില്‍ സ്‌റ്റേഷന്‍ സര്‍വിസുകള്‍ തുടങ്ങും. ഏഴാം തീയതി വടകര-കല്‍പറ്റ സിവില്‍ സ്‌റ്റേഷന്‍, കുന്ദമംഗലം- കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സര്‍വിസുകള്‍ക്ക് തുടക്കമാവും.
വടകര-കോഴിക്കോട് സിവില്‍, ബാലുശ്ശേരി സിവില്‍, താമരശ്ശേരി-കൊടുവള്ളി -കോഴിക്കാട് സിവില്‍ സ്‌റ്റേഷന്‍ സര്‍വിസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍. സ്ഥിരം യാത്രക്കാര്‍ക്കു വേണ്ടിയുള്ള നോണ്‍സ്‌റ്റോപ് സര്‍വിസാണിത്. മറ്റ് യാത്രക്കാരെ ഈ ബസില്‍ കയറ്റില്ല. കോവിഡ് സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചാവും സര്‍വിസ്.
യാത്രക്കാര്‍ക്ക് പ്രത്യേക സുരക്ഷ ഇന്‍ഷുറന്‍സ്, വൈ ഫൈ സേവനം, സ്ഥിരം സീറ്റ്, വീട്ടിനടുത്തോ, ഏറ്റവും സൗകര്യപ്രദമായ സ്ഥലത്തോ നിന്ന് യാത്രക്കാര്‍ക്ക് ബസില്‍ കയറാനുള്ള സൗകര്യം, വാട്‌സ് ആപ് വഴി ലൊക്കേഷന്‍ അറിയിക്കാനുള്ള സൗകര്യം എന്നിവ ബസ് ഓണ്‍ ഡിമാന്‍ഡ് യാത്രക്കാര്‍ക്കുള്ള ആനുകൂല്യങ്ങളാണെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കിയിരുന്നു.
രാവിലെ ഓഫിസിലെത്തിച്ച് വൈകുന്നേരം തിരിച്ച് വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്ത് ബോണ്ട് അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വിസ് നടത്തുന്ന ജില്ലയായി കോഴിക്കോട് മാറും. ജില്ലയിലെ അഞ്ച് ഡിപ്പോകളില്‍നിന്ന് രണ്ടു പേരെ വീതം നിയോഗിച്ച് പത്തംഗ ടീം രൂപവത്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
"
https://www.facebook.com/Malayalivartha



























