അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള പെന്‍ഷന്‍ വിതരണം ഈ മാസവും തുടരും

ഈ മാസവും അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള പെന്‍ഷന്‍ വിതരണം തുടരും.
ആദ്യ പ്രവൃത്തി ദിവസമായ ഇന്ന് പൂജ്യത്തില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുടമകള്‍ ഉച്ചയ്ക്കു മുന്‍പും ഒന്നില്‍ അവസാനിക്കുന്ന നമ്പറുള്ളവര്‍ ഉച്ചയ്ക്കു ശേഷവും പെന്‍ഷന്‍ വാങ്ങാന്‍ എത്തണം.
2, 3 നമ്പറുകാര്‍ എത്തേണ്ടത് രണ്ടാം പ്രവൃത്തി ദിനത്തിലാണ്. മൂന്നാം ദിനത്തില്‍ 4, 5, നാലാം ദിനത്തില്‍ 6, 7, അഞ്ചാം ദിനത്തില്‍ 8, 9 നമ്പറുകാരും എത്തണം.
അടിയന്തര സാഹചര്യങ്ങളില്‍ നമ്പര്‍ ക്രമം പാലിക്കാതെ എത്തിയാലും പെന്‍ഷന്‍ നല്‍കണമെന്ന് ജീവനക്കാരോടു നിര്‍ദേശിച്ചിട്ടുണ്ട്. ഒരാള്‍ ഒന്നിലേറെപ്പേരുടെ പെന്‍ഷന്‍ വാങ്ങുന്നതിനും തടസ്സമില്ല.
ശനിയാഴ്ചകളില്‍ അവധിയായതിനാല്‍ പെന്‍ഷന്‍ വിതരണമില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ഇന്നു മുതല്‍ വിതരണം ചെയ്യും. ശമ്പളത്തില്‍ സാലറി കട്ട് ഈ മാസമില്ല.
https://www.facebook.com/Malayalivartha



























