സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍. കസ്റ്റംസിന് നല്‍കിയ 33 പേജ് മൊഴിയുടെ പകര്‍പ്പിനാണ് സ്വപ്ന അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.നേരത്തെ ഇതേ ആവശ്യവുമായി സ്വപ്ന സുരേഷ് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും സീല്‍ഡ് കവറില്‍ നല്‍കിയ രഹസ്യ രേഖയാണ് മൊഴിയെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു.അതേസമയം കസ്റ്റംസ് ആക്ട് 108 പ്രകാരം പ്രതി നല്‍കിയ മൊഴിയുടെ പകര്‍പ്പ് കിട്ടേണ്ടത് പ്രതിയുടെ അവകാശമാണെന്നാണ് സ്വപ്ന സുരേഷിന്റെ വാദം.
കേസ് നടപടികള്‍ക്കായി രഹസ്യ മൊഴിയുടെ പകര്‍പ്പ് ലഭ്യമാക്കേണ്ടതുണ്ടെന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സ്വപ്ന സുരേഷ് വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ രഹസ്യമൊഴി നല്‍കാന്‍ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ സമര്‍പ്പിച്ച അപേക്ഷ സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. എന്‍.ഐ.എ കോടതി രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സി.ആര്‍.പി.സി 164 പ്രകാരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇന്നലെയാണ് സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്ന് കാണിച്ച് സന്ദീപ് നായര്‍ എന്‍.ഐ.എ കോടതിയെ സമീപിച്ചത്. കേസിലെ മുഴുവന്‍ വിവരങ്ങളും തുറന്ന് പറയാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha



























