സ്വപ്ന വിറച്ചു തുടങ്ങി... 8 ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നിട്ടും ഒന്നും നടന്നില്ലല്ലോ എന്ന് പറയുന്നവരുടെ ചങ്കിടിപ്പ് തുടങ്ങി; സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ

കേരളത്തില്‍ 8 ദേശീയ അന്വേഷണ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും എന്‍ഐഎയ്ക്ക് ഒന്നും കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇപ്പോള്‍ എന്‍ഐഎയുടെ കണക്കുകൂട്ടലുകള്‍ പോലെ കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കു തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എയ്ക്കു വിവരം ലഭിച്ചു. കേരളത്തിനു പുറമേ ഹൈദരാബാദ്, ബംഗളുരു, ചെന്നൈ നഗരങ്ങളിലും വേരോട്ടമുള്ള ചില ജിഹാദി ഗ്രൂപ്പുകളിലൂടെയാണു കള്ളക്കടത്ത് സ്വര്‍ണം കൈമാറ്റം ചെയ്തിരുന്നതെന്നു നാലാംപ്രതി സന്ദീപ് നായരാണു സൂചന നല്‍കിയത്.
തനിക്കറിയാവുന്ന എല്ലാം വെളിപ്പെടുത്താന്‍ സന്നദ്ധത അറിയിച്ച സന്ദീപിന്റെ കുറ്റസമ്മതം മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴിയായി രേഖപ്പെടുത്തും. നിര്‍ണായക വിവരങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു രഹസ്യമൊഴി അനുവദിക്കണമെന്ന സന്ദീപിന്റെ അപേക്ഷയെ എന്‍.ഐ.എ. എതിര്‍ക്കാതിരുന്നത്.
പ്രതികളില്‍ ചിലര്‍ക്കു മതപരിവര്‍ത്തനം നടത്തുന്ന സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കുന്നുണ്ട്. വിവാദ ചോദ്യത്തിന്റെ പേരില്‍ കോളജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിലെ 24ാം പ്രതി മുഹമ്മദലി ഇബ്രാഹിം മതപരിവര്‍ത്തനത്തിനു പരിശീലനം നല്‍കുന്നയാളാണ്. മതംമാറ്റത്തിനു പ്രേരണയുണ്ടായെന്നും സന്ദിപ് എന്‍.ഐ.എയോടു പറഞ്ഞതായാണു സൂചന.
സ്വപ്‌ന ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ഹൈദരാബാദിലെ തീവ്രവാദ സംഘടനയിലേക്ക് എത്തിയെന്ന വിവരം ലഭിച്ചിരുന്നു. ഇക്കാര്യം സന്ദീപും സമ്മതിച്ചതായാണു സൂചന. കോണ്‍സുലേറ്റിന്റെ മറവില്‍ വന്‍തോതില്‍ സ്വര്‍ണം കടത്താന്‍ പദ്ധതിയുണ്ടായിരുന്നെന്നും സന്ദീപ് സമ്മതിച്ചു. സ്വര്‍ണം വരുന്നതിനെപ്പറ്റി ചില ഉന്നതര്‍ക്ക് അറിവുണ്ടായിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. ചെന്നൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടുത്തെ സ്വര്‍ണക്കടത്തുകാരുമായി പ്രതികള്‍ക്ക് അടുത്തബന്ധമുണ്ട്. ഇവരെ വിളിച്ചതിന്റെ വിശദാംശങ്ങള്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യആസൂത്രകന്‍ കെ.ടി. റമീസ്, സന്ദീപ് നായര്‍, ജലാല്‍ എന്നിവരുടെ ഫോണ്‍ രേഖകളില്‍നിന്നു ലഭിച്ചു. 21 തവണ സ്വര്‍ണം കടത്തിയത് ഇവര്‍ക്കുവേണ്ടിയാണ്.
തിരുവനന്തപുരത്തുനിന്ന് എറണാകുളം വഴി മലപ്പുറത്തേക്കും ബംഗളുരുവിലേക്കും ചെന്നൈ വഴി ഹൈദരാബാദിലേക്കും സ്വര്‍ണം എത്തിയിട്ടുണ്ട്. ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലേക്കു കടന്നവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ സെയ്ദലവിക്ക് അല്‍ ഉമ്മ എന്ന സംഘടനയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു.
നിരോധനത്തെത്തുടര്‍ന്ന് മറ്റു സംഘടനകളില്‍ ചേക്കേറിയ പ്രവര്‍ത്തകരുമായും അവരുള്‍പ്പെട്ട സംഘടനകളുമായും ഇയാള്‍ ബന്ധം തുടരുന്നതായാണ് എന്‍.ഐ.എയ്ക്ക് ലഭിച്ച വിവരം. ഇയാള്‍ 20 വര്‍ഷം മുമ്പേ സ്വര്‍ണക്കള്ളക്കടത്തില്‍ സജീവമായിരുന്നു.
ഇതിന് പിന്നാലെയാണ് സ്വകാര്യ ബാങ്കില്‍ സ്വപ്നയ്ക്ക് 38 കോടിയുടെ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയത്. ഇതാരുടെ പണമാണെന്നും ഈ പണം എങ്ങനെ വന്നുവെന്നും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. ഇതുകൂടാതെ ഇന്ന് രാവിലെ കസ്റ്റംസും എന്‍ഐഎയും മറ്റൊരു നിര്‍ണായക നീക്കം കൂടി നടത്തി. കൊടുവള്ളി നഗരസഭ കൗണ്‍സില്‍ കാരാട്ട് ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. കൂടാതെ ഫൈസലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിലും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha



























