Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ലൈഫ് പോയ പോക്ക്... ലാവ്‌ലിന്‍ കേസ് വേഗത്തിലാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതോടെ പ്രതിരോധത്തിലായ സി പി എമ്മും പിണറായി വിജയനും കേന്ദ്ര സര്‍ക്കാരുമായി തുറന്ന യുദ്ധത്തിന് തയ്യാറെടുക്കുന്നു; ലൈഫിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ ലഭിക്കാന്‍ സാധ്യത

01 OCTOBER 2020 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ലാവ്‌ലിന്‍ കേസ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ ഹാജരായതോടെ പ്രതിരോധത്തിലായ സി പി എമ്മും പിണറായി വിജയനും കേന്ദ്ര സര്‍ക്കാരുമായി തുറന്ന യുദ്ധത്തിന് തയ്യാറെടുക്കുന്നു.

ലൈഫ് മിഷന്‍ പദ്ധതിയിലെ സി ബി ഐ അന്വേഷണത്തിനെതിരെ കേരളം ഹൈക്കോടതിയെ സമീപിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലാത്ത കേസില്‍ രാഷ്ട്രീയ പോര് നടത്തുന്നു എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം. രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന നീക്കങ്ങള്‍ പാവപ്പെട്ടവരുടെ ഭവനാവകാശം എന്ന മൗലികാവകാശത്തെ തകര്‍ക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

വടക്കാഞ്ചേരി ലൈഫില്‍ ക്രമക്കേടുണ്ടെന്ന് തോന്നിയപ്പോള്‍ തന്നെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ഇതിന് ആരുടെയും നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. വടക്കാഞ്ചേരി ലൈഫ് മിഷനില്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ചിട്ടില്ല. സര്‍ക്കാരിന് വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി യാതൊരു ബന്ധവുമില്ല. ഒരു പദ്ധതിയും ഒറ്റയ്ക്ക് ഏറ്റെടുത്ത് നടപ്പിലാക്കേണ്ട സാഹചര്യമല്ല സര്‍ക്കാരിനുള്ളത്. സി ബി ഐ അന്വേഷണത്തിന് മുമ്പ് തന്നെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം പ്രിമിച്ചര്‍ ആണെന്നാണ് സംസ്ഥാനത്തിന്റെ വാദം.

കേസില്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐയുടെ എഫ്.ഐ.ആര്‍. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. കരാറില്‍ സര്‍ക്കാറിന് പങ്കില്ലെന്നും ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള കരാര്‍ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരിച്ചു.

അടിയന്തരമായി ഹര്‍ജി നാളെ പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ. അന്വേഷണത്തിനെതിരേ അപ്പീല്‍ പോവാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സി.ബി.ഐ. കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണ് രാജ്യത്തെ അഴിമതി കേസുകള്‍ സി.ബി.ഐ. അന്വേഷിക്കുന്നത്. ഇതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. എന്നാല്‍ കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സി.ബി.ഐക്ക് മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്. ഈ അനുമതി പിന്‍വലിക്കാന്‍ കേരളത്തിന് അധികാരമുണ്ട്. അതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു.

ബിജെപിക്കെതിരെയാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ നീങ്ങുന്നത്. ഒരു ഇടവേളക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയുമായി കേരളം കൊമ്പുകോര്‍ക്കുന്നത്.

അതിനിടെ ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി. പ്രാഥമിക അന്വേഷണ ശുപാര്‍ശയിലാണ് ഉത്തരവ്. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയോ ക്രമക്കേടോ ഉണ്ടായോയെന്ന് വിജിലന്‍സ് പരിശോധിക്കും. ഇത് ശിവശങ്കറിനെയാണ് ലക്ഷ്യംവയ്ക്കുന്നത്. യുഎ ഇ കോണ്‍സുലേറ്റും യൂണിടാക്കും തമ്മില്‍ 2019 ഓഗസ്റ്റിലാണ് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും യൂണിടാക്കിന് ലൈഫ് മിഷന്‍ അനുമതി നല്‍കിയിരുന്നില്ല. ശിവശങ്കറാണ് ഇക്കാര്യത്തില്‍ തങ്ങളെ സഹായിച്ചതെന്ന് സന്തോഷ് ഈപ്പന്‍ സി ബി ഐ ക്ക് മൊഴി നല്‍കിയിട്ടുണ്ട്. അന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ വിളിച്ചപ്പോള്‍ ലൈഫ് സി.ഇ.ഒ യുവി ജോസിനെ കിട്ടിയില്ല. തുടര്‍ന്ന് അദ്ദേഹം മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനുമായി സംസാരിച്ചു. യൂണിടാകിന് ക്ലിയറന്‍സ് നല്‍കാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് വൈകാതെ ക്ലിയറന്‍സ് കിട്ടി. ക്ലിയറന്‍സ് കിട്ടാത്തതിനാല്‍ വടക്കാഞ്ചേരി നഗരസഭ യൂണിടാകിന് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ശിവശങ്കറിന് താന്‍ കമ്മീഷന്‍ നല്‍കിയിട്ടില്ലെന്ന് ഈപ്പന്‍ മൊഴി നല്‍കി. ശിവശങ്കര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മൊഴിയിലുണ്ട്. എന്നാല്‍ സി ബി ഐ ഇക്കാര്യം കണ്ണടച്ച് വിശ്വസിച്ചിട്ടില്ല. സ്വപ്നയില്‍ നിന്ന് ശിവശങ്കര്‍ കോഴ വാങ്ങിയോ എന്ന സംശയം സി ബി ഐക്കുണ്ട്.

ഏതായാലും സി ബി ഐയെ ഇത്തരത്തില്‍ വിഹരിക്കാന്‍ വിടേണ്ടെന്നാണ് പിണറായിയുടെ ഉറച്ച തീരുമാനം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസില്‍ സഹായിച്ചിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല മനോഭാവം. സി ബി ഐ ക്കെതിരായ സര്‍ക്കാര്‍ നീക്കം വിജയിക്കാന്‍ തന്നെയാണ് സാധ്യത. ഒരു പ്രതിപക്ഷ എം എല്‍ എയുടെ പരാതിയില്‍ കേരളത്തിലെത്തിയ സി ബി ഐയെ എത്രയും വേഗം കെട്ടുകെട്ടിക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. അതുപോലെ ലൈഫിന്റെ ഫയലുകള്‍ വിജിലന്‍സില്‍ നിന്ന് ഏറ്റെടുക്കാന്‍ സി ബി ഐ ശ്രമിച്ചാലും അത് നിയമകുരുക്കിലെത്തും. മാത്രവുമല്ല പാവപ്പെട്ടവന്റെ ഭവന മോഹങ്ങളെ തല്ലി കെടുത്തി എന്ന ആരോപണം കോണ്‍ഗ്രസും ബി ജെ പിയും കേള്‍ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (38 minutes ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (50 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (59 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (2 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

Malayali Vartha Recommends