കേരളത്തില്‍നിന്ന് മൂന്നു സ്പെഷല്‍ ട്രെയിനുകള്‍ക്ക് കൂടി റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി

റെയില്‍വേ ബോര്‍ഡ് കേരളത്തില്‍നിന്നു മൂന്നു സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ചൈന്നെ, ചൈന്നെ എഗ്മോര്‍, കാരയ്ക്കല്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ പ്രതിദിന ട്രെയിനുകള്‍. മൂന്നു ട്രെയിനുകളിലും ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണം.
തിരുവനന്തപുരം-ഡല്‍ഹി പാതയില്‍ പ്രതിദിന സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് റെയില്‍വേ സര്‍വീസ് നടത്തുന്നത്. ചൈന്നെ എഗ്മോര്‍-കൊല്ലം സ്പെഷല്‍ ട്രെയിന്‍ (06723) ഒക്ടോബര്‍ മൂന്നിനും കൊല്ലം-ചൈന്നെ എഗ്മോര്‍ സ്പെഷല്‍ (06724) നാലിനും സര്‍വീസ് തുടങ്ങും.
ദിവസവും രാത്രി 8.10-ന് എഗ്മോറില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചക്ക് 1.15-ന് കൊല്ലത്തെത്തും. വൈകിട്ട് മൂന്നിനാണ് കൊല്ലത്ത് നിന്നുള്ള സര്‍വീസ്. പിറ്റേന്നു രാവിലെ 8.10-ന് എഗ്മോറിലെത്തും. ചൈന്നെ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ (02639) നാളെ സര്‍വീസ് തുടങ്ങും. രാത്രി 8.55-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.45-ന് ആലപ്പുഴയിലെത്തും.
ആലപ്പുഴ-ചൈന്നെ സ്പെഷ്യല്‍ (02640) ഒക്ടോബര്‍ മൂന്നിന് സര്‍വീസ് തുടങ്ങും. വെകിട്ട് 4.05-ന് പുറപ്പെടും. ചേര്‍ത്തല, തുറവൂര്‍, എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂര്‍, പൂങ്കുന്നം, വടക്കാഞ്ചേരി, ഒറ്റപ്പാലം, പാലക്കാട് ജങ്ഷന്‍ എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. ആലപ്പുഴയില്‍ നിന്ന് തുടങ്ങുന്ന ട്രെയിനിന് ഇടപ്പള്ളിയിലും സ്റ്റോപ്പുണ്ടാവും.
ഒക്ടോബര്‍ മൂന്നു മുതല്‍ എറണാകുളം-കാരയ്ക്കല്‍ സ്പെഷ്യല്‍ (06188) രാത്രി 10.30-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12.10-ന് കാരയ്ക്കല്‍ എത്തും. കാരയ്ക്കല്‍-എറണാകുളം സ്പെഷ്യല്‍ (06187) ഒകേ്ടാബര്‍ നാലു മുതല്‍ വൈകിട്ട് 4.20-ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് ഏഴിന് എറണാകുളത്തെത്തും. കേരളത്തിലെ സ്റ്റോപ്പുകള്‍: എറണാകുളം ടൗണ്‍, ഇടപ്പള്ളി, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂര്‍, പാലക്കാട് ജങ്ഷന്‍.
https://www.facebook.com/Malayalivartha



























