ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് സുപ്രീംകോടതി അഭിഭാഷകന്‍

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് സുപ്രീംകോടതി അഭിഭാഷകന്‍. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ എഎസ്ജിയുമായ കെ വി വിശ്വനാഥനാണ് സര്‍ക്കാരിനായി ഹാജരാകുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കെ വി വിശ്വനാഥന്‍ സര്‍ക്കാരിനായി വാദിക്കുക.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സുപ്രീംകോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന കെ വി വിശ്വനാഥന്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. ഡല്‍ഹിയില്‍ നിന്നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി സര്‍ക്കാരിന് വേണ്ടി അദ്ദേഹം ഹാജരാകുന്നത്.
ലൈഫ് മിഷന്റെ ഇടപാട് വിദേശ ചട്ടങ്ങളുടെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വിദേശ ഏജന്‍സിയായ റെഡ് ക്രെസന്റും നിര്‍മ്മാണക്കമ്ബനിയായ യൂണിടാക്കും തമ്മിലുള്ള ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
ലൈഫ് മിഷന് എതിരായ സി.ബി.ഐ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നത് ആണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. വളരെ തിടുക്കപ്പെട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്, പിന്നില്‍ മറ്റു താത്പര്യങ്ങളുണ്ട്. വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സി.ബി.ഐ കേസെടുത്തിട്ടുള്ളത്.
" f
https://www.facebook.com/Malayalivartha



























