ഇലക്ട്രിക് പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിപ്പോയ കെഎസ്ഇബി ജീവനക്കാരന് രക്ഷകരായി സഹപ്രവര്‍ത്തകര്‍..

ഇലക്ട്രിക് പോസ്റ്റില്‍ അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിപ്പോയ കെഎസ്ഇബി ജീവനക്കാരന് രക്ഷകരായി സഹപ്രവര്‍ത്തകര്‍. അറ്റകുറ്റപ്പണിക്കിടെ നെഞ്ചുവേദനയെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റില്‍ കുടുങ്ങിപ്പോയ കെഎസ്ഇബി ജീവനക്കാരനെ രക്ഷിച്ചു. ഇന്നു രാവിലെ വൈപ്പിനിലാണ് സംഭവം നടന്നത്.
ഞാറക്കല്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരനായ സനല്‍ ആണ് പോസ്റ്റിനു മുകളില്‍ കുടുങ്ങിപ്പോയത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റില്‍ ഇരുന്ന സനലിനെ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ രണ്ട് പോസ്റ്റുകളുമായി ബന്ധിച്ചിരുന്ന ബീമില്‍ കമിഴ്ത്തി കിടത്തി കയര്‍ കൊണ്ട് ബന്ധിച്ചു താഴെ വീഴാതെ നിര്‍ത്തി. ഇതിനിടെ താഴെ നിന്നിരുന്ന ജീവനക്കാരും മുകളിലേക്ക് കയറി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.
സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മൂലം ആള്‍ താഴെ വീഴാതെ രക്ഷിച്ച് ഇറക്കുന്നതിനിടെ ഫയര്‍ ഫോഴ്സും സഹായത്തിനെത്തി. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha



























