അമിതവേഗത്തില്‍ കാര്‍ ഓടിച്ചതിന് കലക്ടര്‍ക്ക് പിഴ

സാധാരണക്കാരായ ജനങ്ങള്‍ വേഗത്തില്‍ കാര്‍ ഓടിക്കുകയോ നിയമലംഘിക്കുകയോ ചെയ്താല്‍ ഉടന്‍ നടപടി. പക്ഷെ, വിഐപികള്‍ ഗതാഗത നിയമം ലംഘിച്ചാല്‍ യാതൊരു പ്രശ്‌നവുമില്ലെന്ന മട്ടിലായിരുന്നു ആദ്യമൊക്കെ. ഇനി അത് നടക്കില്ല, കലക്ടറായാലും മന്ത്രിയായാലും നിയമം എല്ലാവര്‍ക്കും നിയമം തന്നെ. നിയമം ലംഘിച്ചാല്‍ മന്ത്രിമാരും പിഴ അടയ്ക്കണം. എന്നാല്‍, കഷ്ടക്കാലത്തിന് ആദ്യം പണികിട്ടിയത് കലക്ടര്‍ ബിജു പ്രഭാകറിനാണ്. അമിതവേഗത്തില്‍ കാര്‍ ഓടിച്ചതിനാണ് കലക്ടറിന് പിഴ ഈടാക്കിയിരിക്കുന്നത്.
ഒന്നല്ല, രണ്ടുതവണയാണ് കോട്ടയത്തുനിന്നു തിരുവനന്തപുരത്തേക്കു കലക്ടര്‍ ഓടിച്ചു വന്ന വാഹനം ക്യാമറയില്‍ കുടുങ്ങിയത്. രണ്ടു നിയമലംഘനങ്ങള്‍ക്കും 400 രൂപവീതം പിഴ കലക്ടര്‍ യഥാസമയം അടച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്നിന് എംസി റോഡിലെ കുളക്കട, കിളിവയല്‍ എന്നിവിടങ്ങളിലെ ക്യാമറകളിലാണ് കലക്ടറുടെ സ്വകാര്യ കാര്‍ പതിഞ്ഞത്. ഒരുതവണ 83 കിലോമീറ്ററും മറ്റൊരുതവണ 88 കിലോമീറ്റര്‍ വേഗത്തിലുമാണ് രേഖപ്പെടുത്തിയത്. ഏതായാലും ഇനി മുതല്‍ എല്ലാ വിഐപികളും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha