എ.പി.അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതും ടോം വടക്കനെ വക്താവാക്കിയതും കേരള നേതൃത്വത്തെ ഉലച്ചു; കേന്ദ്രനിയമനങ്ങൾ പുറത്തു വന്നതോടെ സംസ്ഥാന ബിജെപിയിൽ മുറുമുറുക്കങ്ങൾ തുടരുന്നു; നിയമനങ്ങളുടെ പേരിൽ ഇടഞ്ഞ് ആർഎസ്എസ്

കേന്ദ്രനിയമനങ്ങൾ പുറത്തു വന്നതോടെ സംസ്ഥാന ബിജെപിയിൽ മുറുമുറുക്കങ്ങൾ തുടങ്ങിയിരുന്നു. ഇപ്പോൾ സംസ്ഥാന ബിജെപി ശീതസമരത്തിലേക്കോ എന്ന തരത്തിലുള്ള സംശയങ്ങൾ ഉയരുകയാണ്. ദേശീയ നിർവാഹക സമിതിയുടെ പുന:സംഘടന വരെ തീക്ഷ്ണതയോടെ നോക്കുകയാണ് . തദ്ദേAശ തിരഞ്ഞെടുപ്പ് തയാറെടുപ്പിനായി അരയും തലയും മുറുക്കി രംഗത്തുള്ള ആർഎസ്എസും നിയമനങ്ങളുടെ പേരിൽ ഇടയുന്ന അവസ്ഥ വരെയുണ്ടായി . വി.മുരളീധരൻ പക്ഷത്തുള്ള കെ.സുരേന്ദ്രൻ പ്രസിഡന്റായതോടെ പി.കെ.കൃഷ്ണദാസ് പക്ഷത്തുണ്ടായ അസ്വാരസ്യങ്ങളാണു വീണ്ടും തലപൊക്കിയിരിക്കുന്നത്. എ.പി.അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതും ടോം വടക്കനെ വക്താവാക്കിയതും കേരള നേതൃത്വത്തെ ഉലച്ചു . കോൺഗ്രസിൽ നിന്നു വന്ന ഈ രണ്ടുപേർ മാത്രം പരിഗണിക്കപ്പെട്ടപ്പോൾ കേരളത്തിൽ പദവികൾ പ്രതീക്ഷിച്ചിരുന്നവർ നിരാശരായി. കുമ്മനം രാജശേഖരൻ വീണ്ടും തഴയപ്പെട്ടതാണ് ആർഎസ്എസിനെ ചൊടിപ്പിക്കുകയും ചെയ്തു
.മിസോറം ഗവർണർപദവി കുമ്മനം മുൻകൈയെടുത്ത് ഒഴിഞ്ഞതിനോടു ബിജെപി കേന്ദ്രനേതൃത്വത്തിലെ അതൃപ്തി തീർന്നിട്ടില്ലെന്ന സന്ദേഹം ഇതുയർത്തുകയും ചെയ്തു . കുമ്മനം, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ എന്നിവരെ ദേശീയതലത്തിലേക്കു പരിഗണിക്കണമെന്ന ആവശ്യം കേരളത്തിൽ ശക്തമായി ഉയരുകയാണ് ഇപ്പോൾ . കൃഷ്ണദാസ് പക്ഷത്തെ എ.എൻ.രാധാകൃഷ്ണന്റെ പേരും ചർച്ചയിലുണ്ട്.സംസ്ഥാന പ്രസിഡന്റ് പദവി നോട്ടമിട്ടിരുന്ന ശോഭ സുരേന്ദ്രൻ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ അവർ സജീവരാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുന്ന സ്ഥിതിയും ഉണ്ടായിരിക്കുന്നു . ഇതു പാർട്ടി നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു .കോർ കമ്മിറ്റി കേരളത്തിൽ രൂപീകരിച്ചതല്ലെന്നും കേന്ദ്രനേതൃത്വം നിയോഗിച്ചതാണെന്നും സംസ്ഥാനനേതൃത്വം പറയുന്നുണ്ട് .ശോഭയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഗ്രൂപ്പ് യോഗം ചേർന്നു എന്ന പ്രചാരണം നേതൃത്വം നിഷേധിക്കുകയും ചെയ്തു . സമര മുഖങ്ങളിൽ മഹിളാ മോർച്ചയുടെ സജീവ സാന്നിധ്യമുള്ള ഈ സാഹചര്യം ശോഭ മുന്നിൽ നിന്ന് ഉപയോഗിക്കുകയാണു വേണ്ടതെന്നു കരുതുന്നവരും ധാരാളമുണ്ട് .
https://www.facebook.com/Malayalivartha


























