കൊയിലാണ്ടി ഹാര്‍ബര്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമായി

ചുങ്കം തീരത്ത് പണിത മീന്‍പിടിത്ത തുറമുഖം യാഥാര്‍ത്ഥ്യമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംരംഭമായ ഹാര്‍ബര്‍ നിര്‍മിക്കാന്‍ 63.99 കോടി രൂപയാണ് ചെലവിട്ടത്. 60 മീറ്റര്‍ നീളമുള്ള 3 വാര്‍ഫുകളാണ് ഹാര്‍ബറിന്റെ ഭാഗമായി നിര്‍മിച്ചത്.
ലേലപ്പുരകള്‍, ലൈറ്റിങ് സംവിധാനം, അഴുക്കുചാലുകള്‍, പാര്‍ക്കിങ് സൗകര്യം, കടമുറികള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഡീസല്‍ ബങ്കിന്റെ പ്രവൃത്തി 50% പൂര്‍ത്തിയായി. ഇവിടെ ആയിരക്കണക്കിനു തൊഴിലാളികളാണ് പണിയെടുക്കുന്നത്.
മീന്‍പിടിത്ത തുറമുഖം തുറക്കുന്നതോടെ പഴയ പ്രതാപം തിരിച്ചുവരുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. 2006-ല്‍ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഹാര്‍ബറിന് തറക്കല്ലിട്ടത്. പിന്നീട് പല കാരണങ്ങളാല്‍ നിര്‍മാണം നീളുകയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha


























