Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ആക്സിസ് ബാങ്കിലെ ആ രഹസ്യ അക്കൗണ്ടിന്റെ ചുരുളഴിക്കാൻ സടകുടഞ്ഞ് ഇഡി! അക്കൗണ്ട് വിശദാംശങ്ങൾ തേടി ബാങ്കിന് കത്ത് നൽകി... ഇതേ ശാഖയിൽ കോൺസുലേറ്റിന് ഉള്ളത് ആറ് അക്കൗണ്ടുകൾ; എൻഫോഴ്സ്മെന്റ് വിഭാഗം കർശനമാക്കി പരിശോധന

02 OCTOBER 2020 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരുവുകളാണ് പുറത്ത് വരുന്നത്. ഇ ഡി അന്വേഷണം കടുപ്പിച്ചതോടെകേസിന്റെ ചുരുളഴിയുകയാണ്. സ്വപ്ന സുരേഷിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിക്കുന്നെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അക്കൗണ്ട് വിശദാംശങ്ങൾ തേടി ബാങ്കിന് കത്ത് നൽകി. സ്വപ്നയ്ക്ക് ഇവിടെ ലോക്കറുമുണ്ട്. ഇന്നലെയാണ് ബാങ്ക് മാനേജർക്ക് എൻഫോഴ്സ്മെന്റ് കത്തയച്ചത്. ഇതേ ശാഖയിൽ കോൺസുലേറ്റിന് ആറ് അക്കൗണ്ടുകൾ ഉണ്ട്.

അതിനിടെ യൂണിടാക് ഉടമ സന്തോഷ്‌ ഈപ്പൻ സ്വപ്ന സുരേഷിന് നൽകാൻ ഫോൺ വാങ്ങിയതിന്റെ ബിൽ പുറത്ത് വന്നു. യൂണിടാക്കിന്റെ പേരിൽ കൊച്ചിയിലെ കടയിൽ നിന്ന് വാങ്ങിയത് ആറ് ഐ ഫോണുകളാണ്. ഇതിൽ അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്.

ഹൈക്കോടതിയിൽ സമർപ്പിച്ച ബില്ലിന്റെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളിൽ ഒന്ന് തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിന്റെ പരിപാടിയിൽ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ കരാർ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷനായി നൽകിയെന്ന് യൂണിടാക് കമ്പനി ഉടമ സന്തോഷ്‌ ഈപ്പന്‍റെ അവകാശവാദം.

സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആണ് ഈ വെളിപ്പെടുത്തൽ. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിലുള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കു തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എയ്ക്കു വിവരം ലഭിച്ചു. കേരളത്തിനു പുറമേ ഹൈദരാബാദ്, ബംഗളുരു, ചെെന്നെ നഗരങ്ങളിലും വേരോട്ടമുള്ള ചില ജിഹാദി ഗ്രൂപ്പുകളിലൂടെയാണു കള്ളക്കടത്ത് സ്വര്‍ണം കൈമാറ്റം ചെയ്തിരുന്നതെന്നു നാലാംപ്രതി സന്ദീപ് നായരാണു സൂചന നല്‍കിയത്. തനിക്കറിയാവുന്ന എല്ലാം വെളിപ്പെടുത്താന്‍ സന്നദ്ധത അറിയിച്ച സന്ദീപിന്റെ കുറ്റസമ്മതം മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴിയായി രേഖപ്പെടുത്തും. നിര്‍ണായക വിവരങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു രഹസ്യമൊഴി അനുവദിക്കണമെന്ന സന്ദീപിന്റെ അപേക്ഷയെ എന്‍.ഐ.എ. എതിര്‍ക്കാതിരുന്നത്. സ്വര്‍ണക്കടത്തുകേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷും കുറ്റസമ്മതമൊഴി നല്‍കുമെന്ന് വിവരം.

ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. സ്വര്‍ണക്കടത്തിനു തീവ്രവാദബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചില വിവരങ്ങള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ വെളിപ്പെടുത്താന്‍ അവര്‍ തയാറാണെന്നാണു വിവരം. തന്നെയും സരിത്തിനെയും മതപരിവര്‍ത്തനം നടത്താന്‍ ചിലര്‍ പ്രേരിപ്പിച്ചുവെന്നു സ്വപ്‌ന വെളിപ്പെടുത്തിയെന്നാണു സൂചന. ബംഗളുരുവിലുള്ള ചില സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ സ്വര്‍ണക്കടത്തിലും പണം മുടക്കിയത് അറിയാമെന്നും സ്വപ്‌ന പറഞ്ഞു. സ്വര്‍ണം പോയ വഴികളെപ്പറ്റിയും അറിയാം. പ്രതികളില്‍ ചിലര്‍ക്കു മതപരിവര്‍ത്തനം നടത്തുന്ന സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കുന്നുണ്ട്. വിവാദ ചോദ്യത്തിന്റെ പേരില്‍ കോളജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിലെ 24-ാം പ്രതി മുഹമ്മദലി ഇബ്രാഹിം മതപരിവര്‍ത്തനത്തിനു പരിശീലനം നല്‍കുന്നയാളാണ്. മതം മാറ്റത്തിനു പ്രേരണയുണ്ടായെന്നും സന്ദിപ് എന്‍.ഐ.എയോടു പറഞ്ഞതായാണു സൂചന.

സ്വപ്‌ന ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. സ്വര്‍ണ ക്കടത്തിലൂടെ ലഭിക്കുന്ന പണം ഹൈദരാബാദിലെ തീവ്രവാദ സംഘടനയിലേക്ക് എത്തിയെന്ന വിവരം ലഭിച്ചിരുന്നു. ഇക്കാര്യം സന്ദീപും സമ്മതിച്ചു എന്നാണ് സൂചന. കോണ്‍സുലേറ്റിന്റെ മറവില്‍ വന്‍തോതില്‍ സ്വര്‍ണം കടത്താന്‍ പദ്ധതിയുണ്ടായിരുന്നെന്നും സന്ദീപ് സമ്മതിച്ചു. സ്വര്‍ണം വരുന്നതിനെപ്പറ്റി ചില ഉന്നതര്‍ക്ക് അറിവുണ്ടായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. ചെെന്നെ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടുത്തെ സ്വര്‍ണക്കടത്തുകാരുമായി പ്രതികള്‍ക്ക് അടുത്തബന്ധമുണ്ട്. ഇവരെ വിളിച്ചതിന്റെ വിശദാംശങ്ങള്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യആസൂത്രകന്‍ കെ.ടി. റമീസ്, സന്ദീപ് നായര്‍, ജലാല്‍ എന്നിവരുടെ ഫോണ്‍ രേഖകളില്‍നിന്നു ലഭിച്ചു. 21 തവണ സ്വര്‍ണം കടത്തിയത് ഇവര്‍ക്കുവേണ്ടിയാണ്.

തിരുവനന്തപുരത്തുനിന്ന് എറണാകുളം വഴി മലപ്പുറത്തേക്കും ബംഗളുരുവിലേക്കും ചെെന്നെ വഴി ഹൈദരാബാദിലേക്കും സ്വര്‍ണം എത്തിയിട്ടുണ്ട്. ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലേക്കു കടന്നവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ സെയ്ദലവിക്ക് അല്‍ ഉമ്മ എന്ന സംഘടനയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. നിരോധനത്തെത്തുടര്‍ന്ന് മറ്റു സംഘടനകളില്‍ ചേക്കേറിയ പ്രവര്‍ത്തകരുമായും അവരുള്‍പ്പെട്ട സംഘടനകളുമായും ഇയാള്‍ ബന്ധം തുടരുന്നതായാണ് എന്‍.ഐ.എയ്ക്ക് ലഭിച്ച വിവരം. ഇയാള്‍ 20 വര്‍ഷം മുമ്പേ സ്വര്‍ണക്കള്ളക്കടത്തില്‍ സജീവമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (5 minutes ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (19 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (33 minutes ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (48 minutes ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (55 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (1 hour ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

Malayali Vartha Recommends