'രാജ്യത്ത് കലാപം സ്വപ്നം കാണുന്ന , കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സിവില്‍ സര്‍വന്‍റ് ആയ താങ്കള്‍ക്ക് അറിയില്ലേ ?...' യുപിയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട വിഷയത്തില്‍ കുറിപ്പ്, മുന്‍ കളക്ടര്‍ പ്രശാന്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍

യുപിയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട വിഷയത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുകയാണ്. ഇതേതുടർന്ന് ഈ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുന്‍ കളക്ടര്‍ പ്രശാന്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തുകയുണ്ടായി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സിവില്‍ സര്‍വന്‍റ് ആയ താങ്കള്‍ക്ക് അറിയില്ലേയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രശാന്ത് ഐഎഎസ് എന്നെ ബ്ലോക്ക് ചെയ്തതായി മനസ്സിലാക്കുന്നു . പ്രശാന്തിന്റെ പോസ്റ്റിനു കീഴെ എന്റെ പ്രൊഫൈലില്‍ നിന്ന് ഞാനിട്ട കമന്റ് ഇപ്പോള്‍ കാണുന്നില്ലെന്ന് പലരും പറഞ്ഞപ്പോള്‍ പരിശോധിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് ബ്ലോക്ക് കിട്ടിയത് മനസ്സിലായത്.
പ്രശാന്തിനോട് പറയാനുള്ളത് സ്വന്തം പേജില്‍ തന്നെ വൃത്തിയായി പറയാം.
രാജ്യത്ത് കലാപം സ്വപ്നം കാണുന്ന , കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സിവില്‍ സര്‍വന്‍റ് ആയ താങ്കള്‍ക്ക് അറിയില്ലേ ?
രാജ്യത്ത് കലാപം ഉണ്ടാകുമ്ബോള്‍ അത് തടയാന്‍ ബാധ്യതയുള്ള താങ്കള്‍ കലാപത്തിന് ആഹ്വാനം ചെയ്യുക എന്ന നിയമവിരുദ്ധമായ പ്രവര്‍ത്തിയല്ലേ ചെയ്തിരിക്കുന്നത് ?
താങ്കളുടെ പോസ്റ്റിനു കീഴില്‍ വിനയ് മൈനാഗപ്പള്ളി എന്ന യുവാവ് ഉന്നയിച്ച ആരോപണം അദ്ദേഹം തന്നെ തെളിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആരോപണമുന്നയിച്ച യുവാവിനെ അങ്ങ് തൂക്കിലേറ്റിക്കളയും എന്ന രീതിയിലുള്ള ഭീഷണി ഒന്നും വേണ്ട .
താങ്കള്‍ ഇതിനു മുമ്ബ് നിയമപരമായ നടപടി എടുക്കും എന്ന് ഭീഷണിപ്പെടുത്തിയ കേസുകളിലെ നിലവിലെ അവസ്ഥ എന്താണ് ?
സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്ത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ താങ്കള്‍ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ലേ ? അന്ന് അക്കാര്യം പുറത്തുകൊണ്ടുവന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തള്ളി പോയിട്ട് എന്തായി ?
കോഴിക്കോട് എം പിയോട് ലേലു അല്ലു പറഞ്ഞ് സാഷ്ടാംഗം പ്രണമിച്ചതൊക്കെ ആരും മറന്നിട്ടില്ല.
ആരോപണങ്ങള്‍ വരുമ്ബോള്‍ ബ്ലോക്ക് ചെയ്യുക, സ്വന്തം പ്രൊഫൈല്‍ തന്നെ പൂട്ടി ആശുപത്രിയില്‍ പോയി വ്യാജ രോഗം പറഞ്ഞ് അഡ്മിറ്റ് ആവുക , ഇതൊക്കെ ആധുനികകാലത്തെ സൈബര്‍ ആക്ടിവിസ്റ്റുകളുടെ സ്ഥിരം കലാപരിപാടിയാണ്. കൂടുതല്‍ പറയിപ്പിക്കാതിരിക്കുന്നതാണ് പ്രശാന്തിന് നല്ലത്.
https://www.facebook.com/Malayalivartha


























