ആരാധനാലയങ്ങളുടെ ഇളവുകളിലും കളക്ടര്‍ക്ക് വ്യക്തതവരുത്താം; നിരോധനാജ്ഞ എല്ലായിടത്തും ഇല്ലെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍;

സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ദിവസം നിരോധനാജ്ഞ പുറപ്പെടുവിച്ചതായി വിവരം വന്നിരുന്നു. എന്നാൽ അത് എല്ലായിടത്തും ഇല്ലെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഓരോ ജില്ലയിലെയും സാഹചര്യം നോക്കി ഇക്കാര്യത്തില്‍ കളക്ടര്‍മാര്‍ക്ക് ഉത്തരവിറക്കാമെന്നും അദ്ദേഹം പറഞ്ഞു . ആരാധനാലയങ്ങളുടെ ഇളവുകളിലും കളക്ടര്‍ക്ക് വ്യക്തതവരുത്താമെന്നും മന്ത്രി . എന്നാൽ പാര്‍ക്കിലും ബീച്ചിലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി വ്യക്തമാക്കി.
കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നാളെ രാവിലെമുതല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി . ഒരു സമയം അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്നതാണ് ഇതിലെ പ്രധാന നിര്‍ദ്ദേശം. അഞ്ചുപേരില്‍ കൂടുതല്‍ പൊതുഇടങ്ങളില്‍ കൂട്ടംകൂടിയാല്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. എന്നാല്‍ മരണം, വിവാഹച്ചടങ്ങുകള്‍ എന്നിവയ്ക്ക് നിലവിലെ ഇളവുകള്‍ തുടരും. തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. ജില്ലയിലെ സ്ഥിതി വിലയിരുത്തി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് ആവശ്യമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാം. ആവശ്യമെങ്കില്‍ 144 ഉള്‍പ്പടെ പ്രഖ്യാപിക്കാമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി .മരണനാന്തര ചടങ്ങുകൾ, വിവാഹം എന്നിങ്ങനെ റീലാക്സേഷൻ അനുവദിച്ചിട്ടുള്ളവ ഒഴികെ, സംസ്ഥാനത്ത് 3/10/2020 രാവിലെ 9.00 മുതൽ 31/10/2020 വരെ 5 പേരിൽ കൂടുതൽ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha


























