തനിക്കാരും ഐഫോണ്‍ നല്‍കിയിട്ടില്ല; . കോണ്‍സുലേറ്റിന്റെ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു; അന്ന് ഒരു ഷാള്‍ അവിടെ നിന്നും നല്‍കി; അതല്ലാതെ തനിക്ക് ആരും ഐഫോണ്‍ നല്‍കിയിട്ടില്ല; പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ 'ഐഫോണ്‍ വിവാദം കത്തുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയത് ഒരു ലക്ഷം വിലയുള്ള ഐഫോണാണെന്ന വിവരം പുറത്ത് വന്നിരുന്നു . എന്നാൽ അഞ്ച് ഐഫോണുകളും കൊച്ചി ലുലു മാളില്‍ നിന്നാണ് വാങ്ങിയതെന്നും ഇതില്‍, 256 ജിബിയുടെ ഐഫോണ്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയതെന്നുമാണ് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാൽ ആരോപണത്തെ ചെന്നിത്തല എതിര്‍ത്തു. തനിക്കാരും ഐഫോണ്‍ നല്‍കിയിട്ടില്ലെന്നും. കോണ്‍സുലേറ്റിന്റെ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് ഒരു ഷാള്‍ അവിടെ നിന്നും നല്‍കി. അതല്ലാതെ തനിക്ക് ആരും ഐഫോണ്‍ നല്‍കിയിട്ടില്ലെന്നും പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
2019 നവംബര്‍ 29ാം തീയതിയാണ് മൊബൈല്‍ ഫോണ്‍ വാങ്ങിയിയിട്ടുള്ളത്. 1.08 ലക്ഷം രൂപയുടെ ഫോണ്‍ ചെന്നിത്തലയ്ക്ക് നല്‍കി. ഫോണുകള്‍ വാങ്ങിയ ബില്ലും സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു . ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷന്‍ നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തി. കൂടാതെ സ്വപ്‌ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നല്‍കി. യുഎഇ കോണ്‍സുലേറ്റിനായാണ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയത്. 2019 ഡിസംബര്‍ രണ്ടിനായിരുന്നു ചടങ്ങ്. സ്വപ്‌നയ്ക്ക് നല്‍കിയ ഫോണുകള്‍ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്‌ന സമ്മാനിച്ചുവെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























