സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ല; സമൂഹമാധ്യമങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയെ വിമര്‍ശിച്ച് കൊണ്ട് പ്രചരിക്കുന്നത് തെറ്റിദ്ധരണാ ജനകമായ വാര്‍ത്തകൾ ; പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍

സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ല. പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയെ വിമര്‍ശിച്ച് കൊണ്ട് പ്രചരിക്കുന്നത് തെറ്റിദ്ധരണാ ജനകമായ വാര്‍ത്തകളെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു . സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്കെതിരിരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിവരുന്നുണ്ട് . എന്നാൽ ഇത് ആരുടെയെങ്കിലും സഹായത്തോടെ പിഴ ഒഴിവാക്കാന്‍ നിലവില്‍ കഴിയുന്നില്ല എന്നതും കേന്ദ്ര നിയമത്തില്‍ പിഴ തുക കൂട്ടിയതുമാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.
വാഹനങ്ങളും ഒട്ടിക്കുന്ന ഒരു ടാഗിനും പിഴ ചുമത്തുന്നില്ല. അത്തരത്തില്‍ അര്‍ക്കെങ്കിലും സംസ്ഥാനത്ത് പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ രേഖാമൂലം അറിയിച്ചാല്‍ വേണ്ട നടപടി സ്വീകരിക്കുന്നതാണ്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍, ഹെല്‍മറ്റ് ഉപയോഗിക്കാത്തവര്‍, സുപ്രിംകോടതിയുടെ നിര്‍ദ്ദേശം ലംഘിച്ച് സണ്‍ഫിലിം ഒട്ടിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കുന്നുണ്ട്. ക്യാമറയുടെ സഹായത്തോടെ നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുകയോ പിഴ നല്‍കാത്ത കേസുകള്‍ വെര്‍ച്വല്‍ കോര്‍ട്ടുകളിലേക്ക് റഫര്‍ചെയ്യുകയോ ചെയ്യുകയാണ് ഇപ്പോഴത്തെ രീതി എന്നും വ്യക്തമാക്കുകയും ചെയ്തു . അതിനാല്‍ തന്നെ പരിശോധന കുറ്റമറ്റതും നിയമം കര്‍ശനമായും പാലിക്കുന്നതുമാണ്. സോഷ്യല്‍ മീഡിയകളില്‍ പരാതി ഉന്നയിക്കുന്നവരോ മറ്റ് പിഴ കിട്ടിയവരോ ആരും തന്നെ പിഴ ചുമത്തുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് ഒരു പരാതി പോലും തനിക്ക് ഇതേവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി
https://www.facebook.com/Malayalivartha


























