പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി ഉടമയെ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്ലൈവുഡ് കമ്പനി ഉടമയെ കാറില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചു വീഴ്ത്തിയ ശേഷം കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. വടക്കാട്ടുപടി കാനാപുറം മരയ്ക്കാരുടെ മകന്‍ നൗഷാദാണു(38)കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും സഹായിയുമായ ഒരാളാണു കൊലപാതകം നടത്തിയതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. ഇന്നു രാവിലെ 7.45 ന് എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നെല്ലിമോളം റോഡിലാണു സംഭവം. രാവിലെ വീട്ടില്‍ നിന്നു പിച്ചനംമുകളിലെ കമ്പനിയിലേക്കു ബൈക്കില്‍ പുറപ്പെട്ടതായിരുന്നു നൗഷാദ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















