സായിയില്‍ പെണ്‍കുട്ടി മരിച്ച സംഭവം: നഷ്ടപരിഹാരം നല്കുമെന്ന് തിരുവഞ്ചൂര്‍, കേസ് അന്വേഷിക്കാന്‍ കായിക സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി

സായിയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കായിക സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഐജി എം.ആര്‍. അജിത്കുമാര്‍ കേസ് അന്വേഷിക്കും. കുട്ടികള്‍ വിഷം കഴിച്ചതായി കണ്ടെത്താന്‍ കാലതാമസമുണ്ടായി. ഇതാണ് ഒരു കുട്ടി മരിക്കാനിടയായതെന്നും പോലീസ് പറഞ്ഞു.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ കലക്ടര്‍ സന്ദര്‍ശിച്ചിരുന്നു. പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അധികൃതര്‍ പെണ്‍കുട്ടികളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും സംഭവത്തില്‍ വിശദമായ അന്വോഷണം വേണമെന്നും ബന്ധുക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















