കഴിഞ്ഞതൊക്കെ കഴിഞ്ഞു: വര്‍ഷങ്ങള്‍ക്കുശേഷം പിണക്കങ്ങള്‍ മറന്ന് എല്‍.ഡി.എഫ്. സമരത്തിന് പിള്ളയും ഗണേഷും

സര്‍ക്കാരിനെതിരായ എല്‍.ഡി.എഫ്. സമരത്തിന് ആവേശമായി കേരള കോണ്‍ഗ്രസ് ( ബി) ചെയര്‍മാന്‍ ആര്‍. ബാലക്യഷ്ണപിള്ളയും മകനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറും. ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രിമാരായ കെ.എം. മാണിയെയും കെ. ബാബുവിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. നടത്തിയ സമരത്തിലാണ് ഇരുവരും അണിചേര്‍ന്നത്.
ഗണേഷ് കുമാര്‍ രാവിലെ പതിനൊന്നോടെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തി. തൊട്ടുപിന്നാലെ ബാലക്യഷ്ണപിള്ള എത്തിയതോടെ സമരക്കാര്‍ക്ക് ആവേശമായി. ഇരുവര്‍ക്കും എല്‍.ഡി.എഫ്. നേതാക്കള്‍ക്കൊപ്പം മുന്‍നിരയില്‍ ഇരിപ്പിടം നല്‍കി. കോടിയേരി ബാലകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍, സി. ദിവാകരന്‍, എന്നിവരുമായി കുശലങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ബാലകൃഷ്ണപിള്ളയെ പ്രസംഗിക്കാന്‍ ക്ഷണിച്ചു.വിഴിഞ്ഞം പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണമാണ് ബാലകൃഷ്ണ പിള്ള ഉയര്‍ത്തിയത്. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ പുതിയ ആരോപണം ഉന്നയിച്ച ഗണേഷ് കുമാര്‍ രേഖകളുടെ പകര്‍പ്പ് എല്‍.ഡി.എഫ്. നേതാക്കള്‍ക്കു കൈമാറി.
വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കാനുള്ള നീക്കത്തിനു പിന്നില്‍ 300 കോടിയുടെ അഴിമതിയാണെന്ന് പിള്ള പറഞ്ഞു. അദാനി ഗ്രൂപ്പിനു പുറമേ മുംബൈയിലെ ഒരു കമ്പനിയും മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രിയും പദ്ധതിക്കായി മുന്നോട്ടുവന്നിരുന്നു. എന്നാല്‍ വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പ് മാത്രമേ വന്നിട്ടുള്ളുവെന്നാണ് മുഖ്യമന്ത്രിയും മറ്റും പറയുന്നത്. ഇത് കോഴ വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമാണ്. തൃശൂരില്‍ ഒരാളെ കാറിടിപ്പിച്ചു കൊന്ന ആളില്‍ നിന്ന് ആറു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇപ്പോള്‍ അറിയുന്നത്. ബാബുവിന്റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് അവിടെ ഇരിക്കാന്‍ യോഗ്യതയില്ലെന്നാണു വിവരം.
പി.ഡബ്ല്യു.ഡി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരെയും അസിസന്റ് എന്‍ജിനീയര്‍മാരെയും സ്ഥലംമാറ്റാനായി മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അഴിമതി നടത്തിയതായി ഗണേഷ് പറഞ്ഞു. ആരെ എങ്ങോട്ട് സ്ഥലം മാറ്റണമെന്നു തീരുമാനിച്ച് മന്ത്രി തന്റെ സ്വന്തം ലെറ്റര്‍ പാഡില്‍ വകുപ്പ് സെക്രട്ടറിക്ക് എഴുതിയ കത്തിന്റെ പകര്‍പ്പ് ഗണേഷ് ഉയര്‍ത്തിക്കാട്ടി. നിവൃത്തികേടുകൊണ്ടാണ് വിജിലന്‍സ് മേധാവി വിന്‍സന്‍ എം. പോള്‍ അഴിമതിക്കെതിരേ സംസാരിച്ചതെന്നും ഗണേഷ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















