മന്ത്രിക്ക് മിന്നു കെട്ടി... കുറിച്യ ആചാരപ്രകാരം പികെ ജയലക്ഷ്മിയുടെ വിവാഹം നടന്നു; വിവിഐപി കല്യാണത്തിന് ആശംസയുമായ് പ്രമുഖര്‍

മന്ത്രി പി കെ ജയലക്ഷ്മി വിവാഹിതയായി. വയനാട് വാളാട്ടെ തറവാട്ടു വീട്ടില്‍ ഗോത്ര ആചാരങ്ങളോടെയാണ് വിവാഹം നടന്നത്. മുറച്ചെറുക്കനും, കര്‍ഷകനുമായ കമ്പളക്കാട് സ്വദേശി അനില്‍കുമാറുമായി ഏഴ് വര്‍ഷം മുന്‍പ് തീരുമാനിച്ചതാണ് ജയലക്ഷ്മിയുടെ വിവാഹം.
രാവിലെ ഒന്‍പതേകാലിനും പത്തേകാലിനും ഇടക്കുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍ നടന്നത്. തറവാട്ടു വീട്ടില്‍ വച്ച് കുറിച്യ ആചാരമുറകള്‍ വിടാതെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാല്‍ കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് വിവാഹച്ചടങ്ങുകള്‍ക്ക് ഒരുക്കിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, അടക്കമുള്ള പ്രമുഖര്‍ വിവാഹച്ചടങ്ങിനെത്തി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ ആര്‍ ഗൗരിയമ്മക്കും ശേഷം മന്ത്രി പദവിയിലിരിക്കെ വിവാഹം കഴിക്കുന്ന മൂന്നാമത്തെയാളാണ് ജയലക്ഷ്മി. വാളാട്ടെ തറവാട്ടു വീട്ടില്‍ മൂന്ന് ദിവസം മുന്‍പേ ആഘോഷച്ചടങ്ങുകളുടെയും അതിഥികളുടെയും തിരക്കായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിവാഹാശംസയും ജയലക്ഷ്മിക്കു ലഭിച്ചിരുന്നു. തൊട്ടു പിറകെ മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ വക വിവാഹ സമ്മാനവും ജയലക്ഷ്മിക്കു ലഭിച്ചു. മന്ത്രി പഠിച്ച തലപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിന് എംപി.ഫണ്ടില്‍നിന്നും 50 ലക്ഷം രൂപ അനുവദിച്ചാണ് ആന്റണി വിവാഹസമ്മാനം നല്‍കിയത്. ഏറെ പരിമിതികളോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വിജയമാണ്. താന്‍ പഠിച്ച സ്‌കൂളിന്റെ അവസ്ഥ മന്ത്രി എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സ്‌കൂള്‍ കെട്ടിടത്തിനു ഫണ്ട് അനുവദിക്കണമെന്ന മന്ത്രിയുടെ ആവശ്യം സ്‌നേഹപൂര്‍വം വിവാഹസമയത്തുതന്നെ എ.കെ. ആന്റണി പരിഗണിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















