സായി കേന്ദ്രത്തിലെ ആത്മഹത്യാശ്രമം: അന്വേഷണസംഘം വിപുലീകരിച്ചു

സായി ജലകായികകേന്ദ്രത്തിലെ ഹോസ്റ്റലില്‍ തുഴച്ചില്‍ താരങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തില്‍ കുടുതല്‍ പേരെ ഉള്‍പ്പെടുത്തി വിപുലീകരിച്ചു. വനിതാ എ.എസ്.പി. മെറിന്‍ ജോസഫിന് പുറമേ മൂന്ന് എസ്.ഐ.മാര്‍, ഒരു എ.എസ്.ഐ., ഒരു വനിതാ സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വനിതാ എ.എസ്.പി.യെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് കുട്ടികളുടെ നില മെച്ചപ്പെട്ട് വരുന്നതായി ആസ്പത്രിവൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാത്രിയിലാണ് നാല് പെണ്‍കുട്ടികളെ വിഷക്കായ് കഴിച്ചനിലയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ ഒരാള്‍ വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജില്ലാ െ്രെകംബ്രാഞ്ച് ഇരുപതോളം പേരില്‍നിന്ന് മൊഴിയെടുത്തു. മാനസിക പീഡനം സംബന്ധിച്ച് മൊഴിയുള്ളതിനാല്‍ സായിയിലെ മുഴുവന്‍ ആളുകളില്‍നിന്നും മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന് ലഭിച്ച നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായിട്ടാണ് സംഘം വിപുലീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















