ഈ മാവോയിസ്റ്റ് എറ്റവും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നുവെന്ന് മുരളി കണ്ണേമ്പിള്ളിയെക്കുറിച്ച് സഹപാഠികള്‍

മഹാരാജാസ് കോളേജിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോവാദി നേതാവ് മുരളി കണ്ണേമ്പിള്ളി. 1970ല്‍ മഹാരാജാസില്‍ നിന്ന് ഏറ്റവുമധികം മാര്‍ക്കോടെ പ്രീഡിഗ്രി പാസായാണ് മുരളി കോഴിക്കോട് ആര്‍.ഇ. സി.യില്‍ എന്‍ജിനീയറിംഗിന് ചേര്‍ന്നത്. തുടര്‍ന്നങ്ങോട്ട് വിപ്ലവത്തിന്റെ വഴിയേ നക്‌സലിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു കെ. മുരളി എന്ന മുരളി കണ്ണേമ്പിള്ളി. ഫുള്‍സ്യൂട്ടിട്ട് ആര്‍.ഇ.സി.യില്‍ ക്ലാസിനു പോയിരുന്ന യുവാവിന്റെ മാറ്റം കുടുംബാംഗങ്ങളേയും അമ്പരപ്പിച്ചു.
സായുധ പോരാട്ടത്തിന്റെ വഴികളിലൂടെ അദൃശ്യമായി നീങ്ങുമ്പോഴും മുരളി കൊച്ചിയിലെ സന്ദര്‍ശകനായിരുന്നു. അപ്പോഴൊക്കെ ഇടയ്ക്കിടെ മുരളി ഇരുമ്പനത്തെ വീട്ടില്‍ എത്താറുണ്ടായിരുന്നതായി ബന്ധുക്കള്‍ ഓര്‍ക്കുന്നു. 1990ല്‍ പിതാവ് മരിച്ചപ്പോള്‍ വീട്ടിലെത്തിയിരുന്ന മുരളി ചടങ്ങുകളിലെല്ലാം പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. പിന്നീട് അമ്മയുടെ മരണവേളയിലും മുരളി വീട്ടിലെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ 2006 ലാണ് മുരളി ഇരുമ്പനത്തെത്തിയതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു.
സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും കൊച്ചിയിലെ പരിചയക്കാരുമായി മുരളി ഇടയ്ക്കിടെ ബന്ധപ്പെട്ടിരുന്നു. അജിത് എന്ന തൂലികാനാമത്തിലായിരുന്നു മുരളി കണ്ണേമ്പിള്ളിയുടെ സാഹിത്യ സൃഷ്ടികള്‍. \'വേള്‍ഡ് ടു വിന്‍\' എന്ന അന്താരാഷ്ട്ര മാസികയിലുള്‍പ്പെടെ നിരവധി മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളില്‍ ഈ പേരില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയൊരു പുസ്തകത്തിന്റെ പണിപ്പുരയിലിരിക്കെയാണ് പുണെയില്‍ വെച്ച് മുരളി പിടിയിലായത്. ഈ പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരാഴ്ചത്തെ സന്ദര്‍ശനം നടത്താന്‍ മുരളി തീരുമാനിച്ചിരുന്നതായാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















