അഴിമതിക്കേസിലെ അന്വേഷണങ്ങള്‍ നീണ്ടു പോകരുതെന്നു സുധീരന്‍

അഴിമതിക്കേസിലെ അന്വേഷണങ്ങള്‍ നീണ്ടുപേകുന്നതു ഭൂഷണമല്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇത് ആരോപണവിധേയനായ ആളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. ഇത്തരം കേസുകളിലെ അന്വേഷണങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണു തന്റെ അഭിപ്രായമെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫ് മേഖലാജാഥകള്‍ സംബന്ധിച്ച തീരുമാനം ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ എടുക്കുമെന്നും എല്ലാ ഘടകകക്ഷികളേയും യോജിപ്പിച്ചു കൊണ്ടുപോകാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















