ചെറിയ പുള്ളിയല്ല.. ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത നേതാക്കളുടെ മക്കള്‍ ഉള്‍പ്പെടെ യുഎഇയില്‍ മികച്ച സാധ്യതകള്‍ നേടിയെടുക്കാന്‍ താന്‍ സ്വപ്നയുടെ സഹായം തേടിയിരുന്നതായി സൂചന; ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള മൊഴി വെട്ടിലാക്കുമോ?

ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത നേതാക്കളുടെ മക്കള്‍ ഉള്‍പ്പെടെ കേരളത്തില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കെല്ലാം യുഎഇയില്‍ മികച്ച സാധ്യതകള്‍ നേടിയെടുക്കാന്‍ താന്‍ സ്വപ്നയുടെ സഹായം തേടിയിരുന്നതായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മൊഴി നല്‍കിയതായി സൂചന.
ഉന്നതരായ നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള മൊഴി തന്നെ നിഷ്‌കരണം തള്ളിയവര്‍ക്കുള്ള മറുപടിയായി മനസിലാക്കാം. മുമ്പും ഉന്നതരുടെ മക്കള്‍ക്ക് ഐ. ടിയില്‍ ഇരുപ്പുറപ്പിക്കാന്‍ ശിവശങ്കര്‍ സഹായിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. നേതാവിന്റെ മക്കള്‍ക്ക് പുറമേ കേരളത്തില്‍ തുടങ്ങിയ സ്റ്റാട്ടപ്പുകള്‍ക്കെല്ലാം യുഎഇയില്‍ അവസരം ലഭിക്കാന്‍ താന്‍ ഇടപ്പെട്ടിരുന്നതായി ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. അത് എത്രയാണെന്ന് മാത്രം അദ്ദേഹം പറഞ്ഞില്ല.
മുഖ്യമന്ത്രിയുടെ മകളുടെ ഐ. റ്റി. സ്ഥാപനവുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ അവിഹിത ഇടപെടല്‍ നടത്തിയതായി ബി ജെ പി നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ട് . ഇതേ ആരോപണം തന്നെ യൂത്ത് ലീഗും ആവര്‍ത്തിച്ചിരുന്നു. സ്പ്രിംഗ്‌ളര്‍ കരാറുമായി ബന്ധപ്പെട്ടാണ് വീണാ വിജയന്റെ കമ്പനിക്കെതിരെ ആരോപണം ഉയര്‍ന്നത്. സ്പ്രിംഗ്‌ളര്‍ കമ്പനിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ് സൈറ്റില്‍ ഉണ്ടായിരുന്നതായും യൂത്ത് ലീഗ് ആരോപിച്ചിരുന്നു.
ആരോപണമായല്ല വസ്തുതതകളായാണ് ശിവശങ്കര്‍ ഇത്തരം കാര്യങ്ങള്‍ കസ്റ്റംസിനോട് പറഞ്ഞത്. സമാര്‍ട്ട് സിറ്റി പദ്ധതി മുടങ്ങുമെന്നായപ്പോഴും താന്‍ സ്വപ്നയുടെ സഹായം സ്വീകരിച്ചിരുന്നു എന്നദ്ദേഹം പറയുന്നു. പദ്ധതിയുടെ കമ്മീഷനിംഗ് വൈകിയപ്പോള്‍ ദുബായ് ഹോള്‍ഡിംഗ്‌സ് പദധതിയില്‍ നിന്നും പിന്‍മാറി. ഇവരെ തിരികെയെത്തിക്കാനാണ് താന്‍ സ്വപ്നയുടെ സഹായം ആവശ്യപ്പെട്ടത്. 2017 ല്‍ ആയിരുന്നു ഇത്. അന്ന് സ്വപ്ന യുഎ ഇ കോണ്‍സുലിന്റെ സെക്രട്ടറിയായിരുന്നു. സ്മാര്‍ട്ട് സിറ്റിയില്‍ പണം മുടക്കിയ ടീ കോമിന്റെ നിക്ഷേപങ്ങള്‍ തകര്‍ന്നതോടെയാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ഓഹരികള്‍ ദുബായ് ഹോള്‍ഡിംഗ്‌സിന് കൈമാറിയത്.
എന്നാല്‍ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ 29.5 ഏക്കര്‍ സ്ഥലം റിയല്‍ എസ്‌റ്റേറ്റ് മാഫിയക്ക് കൈമാറാനുള്ള നീക്കവുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ സജീവമായിരുന്നു എന്നാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതി താറുമാറായപ്പോഴാണ് സ്ഥലം വില്‍ക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ 29 ഏക്കര്‍ സ്ഥലം നിലവിലെ നിയമ പ്രകാരം കൈമാറ്റം ചെയ്യാന്‍ കഴിയില്ല. അതിന് പുതിയ വിജ്ഞാപനം ഇറക്കാനായിരുന്നു ശിവശങ്കര്‍ ശ്രമിച്ചത്. ഐ.റ്റി. സെക്രട്ടറി എന്ന നിലയില്‍ ഇത് ശിവശങ്കറിന് ചെയ്യാന്‍ കഴിയുന്നതായിരുന്നു. 29 ഏക്കര്‍ സ്ഥലത്ത് നടന്നു കൊണ്ടിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കമ്മീഷന്‍ കൈക്കലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പറയുന്നുണ്ട് . ഭൂമി വില്‍പ്പനക്ക് വിജ്ഞാപ്നം ഇറക്കാനുള്ള പഴയ രേഖകള്‍ കൈക്കലാക്കാനും ശിവശങ്കര്‍ ശ്രമിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് 2 വര്‍ഷം കഴിഞ്ഞതു മുതല്‍ ഭൂമി കൈമാറ്റത്തിന് ശിവശങ്കര്‍ ശ്രമിച്ചിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരിക്കുന്ന വിവരം.
ദിവസങ്ങള്‍ ചെല്ലും തോറും വിശ്വസ്തരായ വ്യക്തികളുടെ വിശ്വസ്തനായ ഇടനിലക്കാരനായിരുന്നു ശിവശങ്കര്‍ എന്നാണ് വ്യക്തമാകുന്നത്. സ്പ്രിംഗ്‌ളര്‍ കരാര്‍ സംബന്ധിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിലും ഇതു തന്നെയാണ് പറയുന്നത്. കരാര്‍ തയ്യാറാക്കിയതില്‍ സര്‍ക്കാര്‍ തന്നെ വീഴ്ച കണ്ടെത്തി. അദ്ദേഹം നടപടിക്രമങ്ങള്‍ പാലിച്ചില്ല. മാധവന്‍ നമ്പ്യാര്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിത്തുന്നത്.
നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്. അതൊരു വലിയ തെറ്റായി രാഷ്ട്രീയ നേതൃത്വം സാധാരണ ഗതിയില്‍ കാണാറില്ല. കേരളത്തിന്റെ പൊതു നന്മക്ക് വേണ്ടിയാണ് ശിവശങ്കര്‍ സ്വപ്നയുമായി ഇടപെട്ടതെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഊര്‍ജസ്വലരായ ഐ. എ എസുകാരെ കുറിച്ച് ഇത്തരം ആരോപണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അതിലാണ് സി പി എം ഒരു സാധ്യത കാണുന്നത്.
ഉന്നതരായ നേതാക്കളുടെ മക്കള്‍ക്ക് സഹായം നല്‍കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍ അവര്‍ക്കു വേണ്ടി നിയമങ്ങളില്‍ സ്വജനപക്ഷപാതം കാണിക്കുന്നതാണ് തെറ്റ്. ശിവശങ്കര്‍ ചെയ്തിരിക്കുന്ന തെറ്റ് അതാണ്. ഐ. എ. എസുകാരനായതിനാല്‍ അദ്ദേഹത്തിന് തെഴില്‍പരമായ സംരക്ഷണം ഉറപ്പായി ലഭിക്കും. പിണറായി വിജയന്‍ അധികാരത്തിലിരിക്കുന്ന കാലത്തോളം കണ്ണിലെ കൃഷ്ണമണി പോലെ ശിവശങ്കരനെ കാക്കും. കാരണം ശിവശങ്കരന്റെ പേരില്‍ വരുന്ന ഓരോ ആരോപണങ്ങളും മുഖ്യമന്ത്രിയെയാണ് ബാധിക്കുക. അതു കൊണ്ടു തന്നെ സ്പ്രിംഗ്‌ളറിലെന്ന പോലെ മറ്റ് വിഷയങ്ങളിലും പിണറായി കരുതലോടെയായിരിക്കും നീങ്ങുക.
"
https://www.facebook.com/Malayalivartha