സിപിഎമ്മിന് തിരിച്ചടി, ജെ.ഡി-യു യു.ഡി.എഫിന്റെ ഘടകകക്ഷി തന്നെയാണെന്ന് വീരേന്ദ്രകുമാര്‍, സി.പി.എം നേതാക്കളുമായി വേദി പങ്കിട്ടതില്‍ രാഷ്ട്രീയ ലക്ഷ്യമില്ല

ജെ.ഡി (യു) ഇപ്പോഴും യു.ഡി.എഫിന്റെ ഘടകകക്ഷി തന്നെയാണെന്നും എപ്പോഴും യുഡിഎഫിനൊപ്പമായിരിക്കുമെന്നും തുറന്ന് പറഞ്ഞു ജെ.ഡി (യു) സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ സിപിഎമ്മിനെ ഇരുട്ടിലാക്കി. കഴിഞ്ഞ ദിവസം സി.പി.എം നേതാക്കളുമായി വേദി പങ്കിട്ടതില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ചയിലും ചര്‍ച്ച രാഷ്ട്രീയമായിരുന്നില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇന്നു ചേരുന്ന യു.ഡി.എഫ് യോഗത്തിന്റെ അജണ്ട മേഖലാജാഥ മാത്രമായതിനാലാണ് പങ്കെടുക്കാതിരുന്നത്. കോണ്‍ഗ്രസ് മേഖലാ ജാഥ മാറ്റുന്നത് സംബന്ധിച്ചാണ് യോഗം ചര്‍ച്ച ചെയ്യുന്നത്.
മറ്റു പ്രധാന വിഷയങ്ങളൊന്നും ചര്‍ച്ചക്കു വരുന്നില്ല. ജെ.ഡി.യു വിന്റെ പ്രതിനിധി യോഗത്തില്‍ പങ്കെടുക്കുമെന്നും വിരേന്ദ്രകുമാര്‍ പറഞ്ഞു. കെ.എം മാണിയുടെ വ്യക്തിപരമായ അസൗകര്യങ്ങള്‍ പരിഗണിച്ച് ജാഥ മെയ് 27 ന് നടത്തുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന്റേതാണ് തീരുമാനം. ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ ജാഥയാണ് 27 ലേക്ക് മാറ്റിയത്. മെയ് 19 ന് ജാഥ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















