തൃശൂരില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ കുതിരാനിലാണു സംഭവം. കാറും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോതമംഗലം സ്വദേശികളായ നിവേദ(6), ഒന്നര വയസുകാരിയായ നവനി, വത്സ എന്നിവരാണു മരിച്ചത്. മറ്റു നാലു പേര്‍ക്കു പരിക്കേറ്റു. പ്രതാപ്, ആശ, അജിമോന്‍, തങ്കമ്മ എന്നിവര്‍ക്കാണു പരിക്കേറ്റത്. പാലക്കാട്ടേക്കു പോവുകയായിരുന്ന മാരുതി 800 കാറാണു ലോറിയുമായി കൂട്ടിയിടിച്ചത്. കാറില്‍ എട്ടു യാത്രക്കാരാണുണ്ടായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















