ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല.... പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കാത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി. ബല്‍റാം എം.എല്‍.എ

'ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്' കലാപാഹ്വാനം നടത്തിയ ഹിന്ദുസേനാ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കാത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി. ബല്‍റാം എം.എല്‍.എ. 'എന്നിട്ടും ഇവിടുത്തെ ഭരണാധികാരി വലിയ സംഘ്പരിവാര്‍ വിരോധിയാണെന്നാണ് ആളുകള്‍ പറഞ്ഞു നടക്കുന്നത്' പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ എഴുതി.
ആയുധ പൂജ ദിനത്തില്‍ തോക്കുകളും വടിവാളുകളും പൂജക്ക് സമര്‍പ്പിക്കുന്നതിന്റെ ചിത്രത്തോടൊപ്പമാണ് പ്രതീഷ് വിശ്വനാഥ് കലാപാഹ്വാനം നടത്തിയത്. പരസ്യമായി കലാപാഹ്വാനം നടത്തിയിട്ടും പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കാത്തതില്‍ സര്‍ക്കാറിനും പൊലീസിനുമെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്. കേരളത്തില്‍ നടന്ന സംഭവമല്ല എന്ന് പൊലീസ് സമൂഹമാധ്യമത്തിലൂടെ മറുപടി നല്‍കിയതും വ്യാപക വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha