ഐജിയുടെ ഉത്തരപേപ്പര്‍ നിറയേ തെറ്റുകളും മണ്ടത്തരങ്ങളും, എ.ഡി.ജി.പി എന്‍.ശങ്കര്‍ റെഡ്ഡിയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷേപം

കോപ്പിയടി വിവാദത്തില്‍ പെട്ട ഐജി ടി.ജെ.ജോസിന്റെ ഉത്തരക്കടലാസുനിറയെ തെറ്റുകളും മണ്ടത്തരങ്ങളുമാണെന്ന് കേസ് അന്വേഷിച്ച എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐജി കോപ്പിയടിച്ചുവെന്ന് പറയാനാകില്ല. ഉത്തരക്കടലാസുനിറയെ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. മാത്രമല്ല പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്റര്‍ക്ക് തുണ്ടുപേപ്പറുകള്‍ ടിജെ ജോസില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഐജി അടുത്തിരിക്കുന്നയാളില്‍ നിന്ന് നോക്കിയോഴുതിയെന്ന വാദവും അംഗീകരിക്കാനാവില്ല. നോക്കിയെഴുതിയെങ്കില്‍ അത് ഉത്തരക്കടലാസില്‍ കാണുമായിരുന്നു. ഉത്തരക്കടലാസ് പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഇത് വ്യക്തമാകുമെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.ജി ജോസ് തുണ്ടുപേപ്പറുമായി എത്തി കോപ്പി അടിച്ചു എന്ന മൊഴിയില്‍ ഇന്‍വിജിലേറ്ററും കോളേജ് ലൈബ്രേറിയനുമായ ബിനു ഉറച്ചു നില്‍ക്കുകയാണെന്നും അതിനാല്‍, ക്രൈംബ്രാഞ്ചിനെ കൊണ്ട് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടിണ്ട്. എഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ടിജെ ജോസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചു. ടിജെ ജോസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനും ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം ഉത്തരവിട്ടിട്ടുണ്ട്.
ഈ മാസം നാലിനാണ് സംഭവം നടന്നത്. എം.ജി സര്‍വകലാശാലയുടെ എല്‍എല്‍.എം കോഴ്‌സിന്റെ ഓഫ് കാമ്പസ് സെന്ററായ കളമശേരി സെന്റ് പോള്‍സ് കോളേജില്‍ നടന്ന രണ്ടാം വര്‍ഷ പരീക്ഷയ്ക്കിടെ ജോസിനെ പിടികൂടിയത്. കോപ്പി അടിക്കാന്‍ ജോസ് ഉപയോഗിച്ച തുണ്ട് കടലാസ് ഇന്‍വിജിലേറ്റര്‍ക്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജോസിന്റെ ഉത്തരപ്പേപ്പറില്‍ തെറ്റുകള്‍ ഉണ്ട്. കൈവശമുണ്ടായിരുന്ന പേപ്പറില്‍ നിന്ന് പകര്‍ത്തിയതാണെങ്കില്‍ തെറ്റുകള്‍ വരാനുള്ള സാദ്ധ്യതയില്ല. ഇന്‍വിജിലേറ്റര്‍ ജോസിനെ പിടികൂടുബോള്‍ അയാളില്‍ നിന്ന് തുണ്ടു പേപ്പറുകള്‍ ഒന്നും കണ്ടെത്താനായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ശങ്കര്‍ റെഡ്ഡി വ്യക്തമാക്കി.
പരീക്ഷാഹാളില്‍ കൊണ്ടുവന്ന തുണ്ടുകടലാസുകള്‍ പിടിച്ചെടുക്കാന്‍ ഇന്‍വിജിലേറ്റര്‍ ശ്രമിച്ചപ്പോള്‍, ഐ.ജി: ടി.ജെ. ജോസ് ഹാള്‍ടിക്കറ്റും തുണ്ടുകളുമായി പുറത്തേക്ക് ഓടുകയായിരുന്നുവെന്നാണ് എംജി സര്‍വകലാശാല പരീക്ഷാ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.സി. ബാബു പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നെന്നും അതിനാലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതെന്നുമാണ് ജോസ് എ.ഡി.ജി.പിയോട് പറഞ്ഞത്. ഇതോടെയാണ് ജോസിനെ മാറ്റി നിര്‍ത്തി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. കോപ്പിയടി പിടികൂടിയതോടെ ജോസിനെ ആഭ്യന്തര വകുപ്പ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















