ലോറികള്‍ക്കിടയില്‍ കാര്‍ ഞെരിഞ്ഞമര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങളടക്കം നാലു പേര്‍ മരിച്ചു; രണ്ടു പേരുടെ നില അതീവ ഗുരുതരാവസ്ഥയില്‍

തൃശ്ശൂര്‍ ദേശീയപാതയില്‍ രണ്ട് ലോറികള്‍ക്കിടയില്‍ കാര്‍ ഞെരിഞ്ഞമര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങളടക്കം യാത്രക്കാരായ നാലുപേര്‍ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. കോതമംഗലം പിണ്ടിമന കുന്തിരിമുക്ക് കരോട്ടുകുടി പ്രതാപന്റെ മക്കളായ നിവേദ് (ആറ്), നവതി (ഒന്നര), ഭാര്യ ആശയുടെ അമ്മ ഉപ്പുകണ്ടം തോളേലി പള്ളിക്കു സമീപം പെരുങ്കുന്നത്ത് വത്സല (60), വത്സലയുടെ ഭര്‍ത്താവ് മുരളി (കറുപ്പസ്വാമി)യുടെ അമ്മ കൊല്ലങ്കോട് ഇടച്ചിറ പെരുങ്കുന്നത്ത് തങ്കമ്മ (85) എന്നിവരാണ് മരിച്ചത്. പ്രതാപന്റെ (36), ആശ (31), ആശയുടെ സഹോദരന്‍ അജില്‍മോന്‍ (28) എന്നിവര്‍ പരിക്കുകളോടെ ആശു്പത്രിയിലാണ്. ചൊവ്വാഴ്ച രാവിലെ 11.15ഓടെയാണ് അപകടം. തൃശ്ശൂര്‍ ഭാഗത്തേക്ക് ഇഷ്ടികയുമായി പോയ ലോറി എതിര്‍ദിശയില്‍നിന്ന് മറ്റൊരു വാഹനം മറികടന്ന് വന്നതിനെത്തുടര്‍ന്ന് പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ വന്ന കാറും ബ്രേക്കിട്ടു. പിന്നിലുണ്ടായിരുന്ന ലോറി ഇതോടെ കാറിന്റെ പിന്നിലിടിച്ചു. ഇരുവശത്തുനിന്നുമായുള്ള ഇടിയുടെ ആഘാതത്തില്‍ ഷാസി വളഞ്ഞ് കാര്‍ തവിടുപൊടിയായി.
ഹൈവേ പോലീസും പീച്ചി പോലീസും നാട്ടുകാരും ചേര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് ജൂബിലി മിഷന്‍ ആസ്പത്രിയിലെത്തിച്ചു. പീച്ചി എസ്.ഐ. എന്‍.വി. വര്‍ഗീസ്, ഹൈവെ പോലീസ് എസ്.ഐ. എ.എന്‍. പങ്കജാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. വാഹനമോടിച്ചിരുന്ന അജില്‍മോന്‍ െ്രെഡവര്‍ സീറ്റില്‍ കുടുങ്ങിയ നിലയിലായിരുന്നു. നിവേദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. വത്സലയും നവതിയും ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേയും. ആസ്പത്രിയിലെത്തി അധികം വൈകാതെ തങ്കമ്മയും മരണത്തിന് കീഴടങ്ങി.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രതാപന്റെ തലയ്ക്കാണ് പരിക്ക്. അജില്‍ മോന്റെ ഇടതുകാലിനും. ഇവര്‍ ബന്ധുക്കളോട് സംസാരിച്ചു. അരയ്ക്കുതാഴെയും നട്ടെല്ലിനും പരിക്കേറ്റ ആശയുടെ നില ഗുരുതരമാണ്. ഓട്ടോെ്രെഡവറാ് പ്രതാപന്‍. ടാപ്പിങ് ജോലിക്കും പോകാറുണ്ട്. കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറാണ് അജില്‍മോന്‍.
കൊല്ലങ്കോട്ട് മുരളിയുടെ തറവാട്ടുവീട്ടില്‍ പോയി മടങ്ങും വഴിയാണ് അപകടം. എല്ലാവര്‍ഷവും വേനലവധിക്കാലത്ത് ഇവര്‍ കൊല്ലങ്കോട്ടെ തറവാട്ടിലെത്തുക പതിവാണ്. അമ്മയെ കൂട്ടിക്കൊണ്ടുവരാന്‍ ശനിയാഴ്ചയാണ് കൊല്ലങ്കോട്ടേക്ക് പോയത്. ഏഴുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. മുരളിയുടെ അമ്മയെയും കൂട്ടിയായിരുന്നു മടക്കം. കാറില്‍ സ്ഥലമില്ലാത്തതുകാരണം മുരളി യാത്ര ബസ്സിലാക്കിയതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.
പരേതനായ കിട്ടുവാണ് തങ്കമ്മയുടെ ഭര്‍ത്താവ്. മറ്റുമക്കള്‍: കുഞ്ചുമണി, കണ്ണന്‍, സഹദേവന്‍, പരേതരായ സ്വാമിനാഥന്‍, ശ്രീനിവാസന്‍. ശവസംസ്‌കാരം ബുധനാഴ്ച.
മൂവാറ്റുപുഴ മണ്ണൂര്‍ ആനക്കല്ലില്‍ നാണപ്പന്റെയും തങ്കമ്മയുടെയും മകളാണ് മരിച്ച വത്സല. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശയും അജില്‍മോനുമാണ് മക്കള്‍. വത്സല, നിവേദ്, നവതി എന്നിവരുടെ ശവസംസ്‌കാരം പിന്നീട്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്കുശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കാറിന്റെ പിന്നിലിടിച്ച ലോറിയുടെ െ്രെഡവര്‍ തമിഴ്‌നാട് നാമക്കല്‍ സ്വദേശി കനകരാജനെ (21) പീച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. അമിതവേഗത്തില്‍ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















