വീരേന്ദ്രകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം, വീരേന്ദ്ര കുമാര്‍ നന്ദിയില്ലാത്ത നേതാവെന്ന് മുഖപ്രസംഗം

എംപി വീരേന്ദ്രകുമാറിനെതിരെയും ജനതാദളിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. വീരേന്ദ്ര കുമാര്‍ നന്ദിയില്ലാത്ത നേതാവാണെന്നാണ് വീക്ഷണത്തിലെ പ്രധാന വിമര്‍ശനം. മുന്നണിയെ ചതിക്കുന്നവര്‍ ആരായാലും യൂദാസിനും ബ്രൂട്ടസിനും തുല്യമാണെന്ന് കുറ്റപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനോട് ഘടക കക്ഷികള്‍ കാണിക്കുന്നത് നന്ദികേടും വഞ്ചനയും ഭീഷണിയുമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ജനതാദളിനെ മാത്രമല്ലാതെ മറ്റു ഘടകകക്ഷികളെയും പേരെടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. എം.വി. രാഘവനെയും ഗൗരിയമ്മയെയും സിപിഎം പടിയടച്ച് പിണ്ഡം വച്ചപ്പോള്‍ കോണ്‍ഗ്രസ് അഭയസ്ഥാനം നല്‍കി. എസ്‌ജെഡിയെയും ആര്‍എസ്പിയെയും ഇടതുമുന്നണി പുറത്താക്കിയപ്പോള്‍ അവരെ കാത്തതും കോണ്‍ഗ്രസാണ്. എന്നിട്ടും കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തിയാല്‍ ചരിത്രം അവര്‍ക്കു മാപ്പു നല്‍കില്ലെന്നും മുഖപ്രസംഗം പറയുന്നു.
എംപി വീരേന്ദ്ര കുമാര്‍ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ടാണ് ഈ മുഖപ്രസംഗം പ്രസിദ്ധീകരിക്കാനുള്ള സാഹചര്യമെന്നാണ് ചില നേതാക്കന്മാരുടെ കണ്ടെത്തല്‍. ഇതിനെപറ്റിയും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. വിലപേശി വിലയുറപ്പിക്കുന്ന കുടിലതകളോടാണ് മുഖപ്രസംഗത്തില്‍ ഇതിനെ ഉപമിച്ചിരിക്കുന്നത്. ജെഡിയു സമീപിച്ചാല്‍ ഇടതുമുന്നണിയില്‍ എടുക്കുന്നതില്‍ തടസമില്ലെന്ന് സിപിഎം സംസ്ഥാന സമിതിയിലെ ചര്‍ച്ചയില്‍ അഭിപ്രായമുണ്ട്.
ജെഡിയുവിന്റെ ഇപ്പോഴത്തെ നിലപാട് സ്വാഗതാര്‍ഹമാണെന്നും സിപിഎം വ്യക്തമാക്കിയിരുന്നു. മാത്രമല്ല സിപിഎം ജെഡിയുവുമായി അടുക്കുന്നതിന്റെ സൂചനകളായി കഴിഞ്ഞ ദിവസം കേളു ഏട്ടന്‍ പഠനകേന്ദ്രം വര്‍ഗീയതയ്‌ക്കെതിരെ സംഘടിപ്പിച്ച സെമിനാറില്‍ വീരേന്ദ്ര കുമാര്‍, കോടിയേരി ബാലകൃഷ്ണനുമായി വേദിയും പങ്കിട്ടിരുന്നു. ജെ.ഡി (യു) ഇപ്പോഴും യു.ഡി.എഫിന്റെ ഘടകകക്ഷി തന്നെയാണെന്നും എപ്പോഴും യുഡിഎഫിനൊപ്പമായിരിക്കുമെന്നും എംപി വീരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സി.പി.എം നേതാക്കളുമായി വേദി പങ്കിട്ടതില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















