ഓഡിയിലും, ബെന്‍സിലും, ബിഎംഡബ്ല്യുവിലും സഞ്ചാരം, പീരുമേട്ടിലും വാഗമണ്ണിലും ഏക്കറോളം ഭൂമി, അവതാരക ദമ്പതികള്‍ തട്ടിച്ചത് കോടികള്‍, ഇരയായത് പാവം വിദ്യാര്‍ഥികള്‍

ഓഡിയിലും ബെന്‍സിലും ബിഎംഡബ്ല്യുവിലും സഞ്ചാരം. വാഗമണ്ണിലും പീരുമേട്ടിലും ഏക്കറോളം ഭൂമി, വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ചാനല്‍ അവതാരകയും ഭര്‍ത്താവും വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തട്ടിച്ചത് കോടികള്‍. റാന്നി കരിക്കുളം മുറിയില്‍ മാളിയേക്കല്‍ ജയേഷും ഭാര്യ കൊല്ലം സ്വദേശി രാരിയും തട്ടിപ്പിന് പോലീസിന്റെ പിടിയിലായി.
കേരളത്തിന് പുറത്തുള്ള എന്‍ജിനീയറിങ് കോളേജുകളില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുക്കാന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചാനല്‍ അവതാരക രാരിയും ഭര്‍ത്താവ് ജയേഷും ആഡംബരപൂര്‍ണ്ണമായ ജീവിതമാണ് നയിച്ചിരുന്നത്. തട്ടിപ്പിനായി ഇവര്‍ ചാനല്‍ പരിപാടിയെ ഉപയോഗിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇവര്‍ വാടകയ്ക്ക് എടുത്ത പനമ്പള്ളിനഗറിലുള്ള ഫ്‌ളാറ്റില്‍ നിന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ നിരവധി ഭൂമി ഇടപാടുകളുടെ രേഖകളാണ് പിടിച്ചെടുത്തുത്. പീരുമേട്ടില്‍ ആര്‍ട്‌സ് കോളേജ് ഉള്‍പ്പെടെ അഞ്ച് ഏക്കര്‍, വാഗമണില്‍ ഒന്നര ഏക്കര്‍, റാന്നിയില്‍ 25 സെന്റ് എന്നിവയുടെ ആധാരങ്ങളാണ് ലഭിച്ചത്. ഇവ അടുത്തിടെ വാങ്ങിയതാണെന്നും പൊലീസ് പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍, വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍, ആന്ധ്രയിലുള്ള ഏഴ് കോളേജുകളുടെ സീലുകള്‍ എന്നിവയും പിടിച്ചെടുത്തു. ജയേഷിന്റെ ഔഡി, ബെന്‍സ്, ഇന്നോവ, നിസാന്‍ മൈക്ര എന്നീ കാറുകളുടെ രേഖകള്‍ ലഭിച്ചു. ബെന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും വാഹനങ്ങളുടെ വായ്പ തിരിച്ചടവിനുമായി മാസം അഞ്ച് ലക്ഷം രൂപ വരെ വിനിയോഗിച്ചിരുന്നതായും കണ്ടെത്തി. ജയേഷിന്റെ അഞ്ചു ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അന്വേഷണസംഘം ഇന്ന് നോട്ടീസ് നല്‍കും.
എന്‍ജിനീയറിങ് കോളേജ് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കുമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ ഇവര്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണം സംഘത്തിന് വിവരം ലഭിച്ചു. ജാര്‍ഖണ്ഡ് സര്‍ക്കാറിനെ സ്വാധീനിച്ച് 300 ഏക്കറില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ഇവര്‍ ശ്രമം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ജയേഷ് ജെ. കുമാറും ഭാര്യ രാരിയും ചേര്‍ന്നാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി വന്‍ പണപ്പിരിവ് ഇവര്‍ നടത്തുകയും ചെയ്തു. മെഡിക്കല്‍ സീറ്റ് തട്ടിപ്പു കേസുമായി ഈ തട്ടിപ്പിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍. മെഡിക്കല്‍ കോളേജ് സീറ്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതി കവിതാ പിള്ളയുടെ സഹായിയായിരുന്ന റാഷ് ലാലിന്റെ സഹോദരിയാണ് രാരി. ഇവരുടെ പിതാവ് കൊല്ലത്തെ പ്രമുഖ സിപിഐ(എം) നേതാവാണ്.
മെഡിക്കല്‍ കോളേജിന്റെ പേരില്‍ ചാനല്‍ പരസ്യങ്ങള്‍ വഴിയും മറ്റും നിക്ഷേപകരെ ആകര്‍ഷിച്ച ദമ്പതിമാര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേരില്‍ നിന്ന് കോടികള്‍ പിരിച്ചെടുത്തിട്ടുണ്ട്.
രാജ്യത്തെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ആദിത്യ ഗ്രൂപ്പ് ഒഫ് എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കേരളത്തിലെ ചുമതലക്കാരനായിരുന്ന ഇയാളെ രണ്ടു വര്‍ഷം മുമ്പ് സാമ്പത്തിക തട്ടിപ്പിനാണ്പുറത്താക്കിയത്. അന്ന് ജയേഷ് ഉപയോഗിച്ചിരുന്ന എറണാകുളം പനമ്പള്ളിനഗറിലെ ഓഫീസില്‍ ആദിത്യ ഇന്‍സ്റ്റിറ്റിറ്റൂഷന്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പു ഇയാള്‍ നടത്തിയത്. ആദിത്യ ഗ്രൂപ്പ് എന്ന് തെറ്റിദ്ധരിച്ച് എത്തുന്ന വിദ്യാര്‍ത്ഥികളെയും രക്ഷാകര്‍ത്താക്കളെയും വാക്ചാതുര്യത്തില്‍ വീഴ്ത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനായി ഹൈദരാബാദില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെ വനപ്രദേശത്തുള്ള അഡിഡുമല്ലി വിജയ കോളേജ് കരാറിനെടുത്തു. അതിന് പിന്നാലെയാണ് ഝാര്‍ഖണ്ഡില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ പദ്ധതിയിട്ടത്. പീരുമേട്ടിലുള്ള കോളേജിന് ആദിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എന്നാണ് പേരിട്ടത്.
സീറ്റ് അന്വേഷിച്ചെത്തുന്നവര്‍ക്ക് പ്രവേശനം ഉറപ്പുനല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയശേഷം രണ്ടും മൂന്നും ലക്ഷം രൂപ മുന്‍കൂറായി വാങ്ങുകയായിരുന്നു പതിവ്. പണം തിരികെ ലഭിക്കില്ലെന്ന് ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. ഇപ്രകാരം പ്രമുഖ കോളേജിലേക്ക് അഡ്മിഷന്‍ തേടിയെത്തിയവര്‍ കബളിക്കപ്പെടുകയായിരുന്നു. ഹൈദരാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ അഡിസുമല്ലി കോളേജിലാണ് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത്. ഈ കോളേജിന് അംഗീകാരമില്ലെന്ന് അവിടെയെത്തിയവര്‍ കണ്ടെത്തിയതോടെയാണ് ദമ്പതിമാരുടെ തട്ടിപ്പ് പുറംലോകം അറിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















