ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

ദുബായ് എയര്‍ഷോയ്ക്കിടെ തകര്‍ന്ന തേജസ് യുദ്ധവിമാനത്തിന്റെ പൈലറ്റിനെ തിരിച്ചറിഞ്ഞു. വിംഗ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലാണ് വീരമൃത്യു വരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ നടുക്കിയ ദുരന്തമാണ് സംഭവിച്ചത് . അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മുടെ രാജ്യം. 37 വയസ്സുകാരനായ സ്യാല്‍ ഹിമാചല്‍ പ്രദേശിലെ നഗ്രോട്ട ബഗ്വാന്‍ തെഹ്സിലിലെ പാട്ടിയാല്‍കധ് സ്വദേശിയാണ്.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു, കാന്‍ഗ്ര ജില്ലക്കാരനായ ഓഫീസര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
'ദുബായ് എയര്‍ ഷോയില്‍ തേജസ് വിമാനാപകടത്തില്‍ ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയുടെ ധീരപുത്രന്‍ നമാന്‍ സ്യാല്‍ ജി മരിച്ചുവെന്ന വാര്‍ത്ത അത്യധികം ഹൃദയഭേദകവും ആത്മാവിനെ തകര്‍ക്കുന്നതുമാണ്. ധീരനും കടമ നിര്‍വഹിക്കുന്നവനും വീരനുമായ ഒരു പൈലറ്റിനെ രാജ്യത്തിന് നഷ്ടമായിരിക്കുന്നു,' അദ്ദേഹം എക്സില്‍ കുറിച്ചു.പ്രകടനത്തിനിടെ തേജസ് വിമാനം 'അപകടത്തില്‍പ്പെട്ടു' എന്നും പൈലറ്റിന് ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞെന്നും ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു.രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ വിംഗ് കമാൻഡർ നമൻഷ് സ്യാൽ വീരമൃത്യു വരിച്ചു.
സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ഉന്നതതല കോർട്ട് ഓഫ് എൻക്വയറി (CoI) രൂപീകരിച്ചിട്ടുണ്ട്. സാങ്കേതിക തകരാറുകൾ, പൈലറ്റിന്റെ പിഴവ്, മറ്റ് ബാഹ്യമായ ഘടകങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും വിശദമായി പരിശോധിക്കുമെന്നും വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.ദുബായ് എയർ ഷോയുടെ ഭാഗമായി നടന്ന അതിശയിപ്പിക്കുന്ന പ്രകടനത്തിനിടെയാണ് തേജസ് വിമാനം നിയന്ത്രണം വിട്ട് തകർന്നുവീണത് എട്ട് മിനിറ്റ് നീണ്ട അഭ്യാസപ്രകടനം നടത്തുകയായിരുന്ന തേജസ് വിമാനം, പെട്ടെന്ന് ഉയരം നഷ്ടപ്പെട്ട് നിലംപതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ജെറ്റ് നിലത്തേക്ക് കൂപ്പുകുത്തി തീഗോളമായി മാറുന്നതും അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലേക്ക് കട്ടിയുള്ള കറുത്ത പുക ഉയരുന്നതും കാണാം. കുടുംബങ്ങളും കുട്ടികളുമടക്കം ഗ്രാന്‍ഡ് സ്റ്റാന്‍ഡിലുണ്ടായിരുന്ന കാഴ്ചക്കാര്‍ ഞെട്ടലോടെ നോക്കിനില്‍ക്കെ രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ അപകടസ്ഥലത്തേക്ക് പാഞ്ഞെത്തി.അപകടത്തെ തുടര്‍ന്ന് വ്യോമസേന ഒരു ഹ്രസ്വ പ്രസ്താവന ഇറക്കി, 'ജീവഹാനിയില്‍ അഗാധമായ ഖേദം' രേഖപ്പെടുത്തുകയും അപകട കാരണം കണ്ടെത്താന്‍ ഒരു പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ടതായും അറിയിച്ചു.'ധീരനും സാഹസികനുമായ' പൈലറ്റിന്റെ മരണത്തില്‍ തനിക്ക് 'അഗാധമായ ദുഃഖമുണ്ട്' എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
'ദുഃഖിതരായ കുടുംബത്തിന് എന്റെ ഹൃദയം നിറഞ്ഞ അനുശോചനം. ഈ ദുരന്ത സമയത്ത് രാജ്യം കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു,' അദ്ദേഹം എക്സിലെ പോസ്റ്റില്‍ പറഞ്ഞു.ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാനും അനുശോചനം രേഖപ്പെടുത്തുകയും 'ഈ ദുഃഖത്തിന്റെ സമയത്ത്' സായുധ സേന കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്ന് ഉറപ്പിക്കുകയും ചെയ്തു.പൈലറ്റായ വിംഗ് കമാൻഡർ നമൻഷ് സ്യാൽ വിമാനം സുരക്ഷിതമായ മേഖലയിലേക്ക് തിരിച്ചുവിട്ട ശേഷമാണ് ഇജക്റ്റ് ചെയ്യാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിമാനം നിലംപതിച്ചതിനെ തുടർന്നുണ്ടായ ശക്തമായ ആഘാതത്തിൽ അദ്ദേഹം വീരമൃത്യു വരിക്കുകയായിരുന്നു.
എയർ ഷോയിലെ നൂറുകണക്കിന് കാണികൾക്ക് മുന്നിൽ വെച്ചാണ് രാജ്യത്തിന് അഭിമാനമായിരുന്ന വിമാനം കത്തിയമർന്നത്. ഉടൻ തന്നെ ഫയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പൈലറ്റിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാൽ ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ്. ഹിമാചൽപ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് ഗ്രാമം. നാടിനെയാകെ കണ്ണീരിലാഴ്ത്തി നമാംശ് സ്യാൽ വിടപറയുമ്പോഴും ധീരനായ മകനെയോർത്ത് അഭിമാനിക്കുകയാണ് അവർ.
https://www.facebook.com/Malayalivartha






















