Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

മന്ത്രിമാർ കോടതിയിൽ കീഴടങ്ങി; നിയമസഭ അടിച്ചു തകർത്ത് 2. 21 ല.ക്ഷം രൂപയുടെ നാശനഷ്ടം വരുത്തി, നിയമ സഭയിൽ ശിവൻകുട്ടിയടക്കമുള്ള 6 സാമാജികർ സ്പീക്കറുടെ ഡയസ് അടക്കം അടച്ചു തകർത്ത് നാശനഷ്ടം വരുത്തി, ജാമ്യം അനുവദിച്ച് കോടതി

28 OCTOBER 2020 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!

മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത; പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പം എന്ന് കുറ്റപ്പെടുത്തൽ

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!

നിയമ സഭയിൽ മുൻ എം എൽ എ വി.ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രിമാരായ ഇ. പി.ജയരാജനും കെ.റ്റി.ജലീലും വിചാരണ കോടതിയിൽ ഹാജരായി. ജാമ്യപേക്ഷ അനുവദിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നാശ നഷ്ടത്തിൻ്റെ ആനുപാതിക തുകയായ 35,000 രൂപയുടെ ബോണ്ടിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. രണ്ടു പ്രതികളും തുക കെട്ടി വച്ചതിനെ തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.കേസ് വിചാരണ സ്റ്റേ ചെയ്യണമെന്ന സർക്കാരിൻ്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മന്ത്രിമാർ വിചാരണക്കോടതിയിൽ ഹാജരാകാനും വിചാരണ നേരിടാനും ഭയപ്പെടുന്നതെന്തിനെന്നും ഹൈക്കോടതി ഇന്നലെ (ഒക്ടോബർ 27 ന് ) സർക്കാരിനോട് ചോദിച്ചിരുന്നു. ഒക്ടോ28 ന് ഹാജരാകാൻ അന്ത്യശാസനം നൽകിയിരുന്നു.

ശിവൻകുട്ടിയടക്കം 4 പ്രതികൾ കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തു. വിചാരണ കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് പ്രതികൾ കീഴടങ്ങി ജാമ്യ ഹർജി സമർപ്പിച്ചത്. ഒന്നാം പ്രതി കെ.അജിത് , രണ്ടാം പ്രതി കുഞ്ഞമ്പു മാസ്റ്റർ , നാലാം പ്രതി സി.കെ.സദാശിവൻ , അഞ്ചാം പ്രതി വി.ശിവൻകുട്ടി എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. നാലു പ്രതികൾക്കും 35,000 രൂപ വീതമുള്ള പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള 2 ആൾ ജാമ്യ ബോണ്ടിന്മേലുമാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി മന്ത്രി ഇ.പി.ജയരാജനും ആറാം പ്രതി മന്ത്രി കെ.റ്റി. ജലീലും ഹാജരാകാൻ സമയം തേടി അപേക്ഷ സമർപ്പിച്ചു. ആറു പ്രതികളും കുറ്റം ചുമത്തലിന് ഒക്ടോബർ 15 ന് ഹാജരാകാൻ സിജെഎം ജയകൃഷ്ണൻ ഉത്തരവിട്ടു. മന്ത്രി ജയരാജനടക്കമുള്ള പ്രതികൾ ചെയ്തത് ഏഴേകാൽ വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റം.

കൂടാതെ 2, 20, 093 രൂപയുടെ നഷ്ടോത്തരവാദിത്വം ഒറ്റക്കും കൂട്ടായും കെട്ടി വക്കേണ്ട കുറ്റവും. കുറ്റ സ്ഥാപനത്തിൻ മേൽ 1984 ൽ നിലവിൽ വന്ന പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (1) പ്രകാരം അഞ്ചു വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും കോടതിക്ക് വിധിക്കാവുന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 427 ( ദ്രോഹം ചെയ്യുന്നത് വഴി നാശനഷ്ടം വരുത്തൽ) പ്രകാരം 2 വർഷത്തെ കഠിന തടവിനും പരിധിയില്ലാത്ത പിഴ തുകക്കും ശിക്ഷാർഹരാണ്.കൂടാതെ വകുപ്പ് 447 ( വസ്തു കൈയ്യേറ്റം) പ്രകാരം മൂന്നു മാസത്തെ തടവിനും അഞ്ഞൂറ് രൂപ പിഴക്കും ശിക്ഷാർഹരാണ്. പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ വെളിവാക്കുന്ന ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പാളയം ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഇലക്ട്രോണിക് കൺട്രോൾ റൂമിൽ സൂക്ഷിച്ചിരുന്ന സെർവ്വറിൽ നിന്നും ഡാറ്റാകൾ കോപ്പി ചെയ്ത ഡി വി ഡികൾ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി വൈഎസ് പി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ആലങ്കാരികമല്ലാതെ പറഞ്ഞാൽ നഷ്ടം സംഭവിച്ചത് സർക്കാരിനല്ല മറിച്ച് പൊതു ഖജനാവിനാണ്. അത് നികുതി ദായകരുടെ പണവുമാണ്. സർക്കാരിൻ്റെ ഹർജി തള്ളിയ ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

2015 മാർച്ച് 13 ന് രാവിലെ 8.55 മണിക്ക് ബഡ്ജറ്ററി അസംബ്ലി സെഷനിലാണ് സംഭവങ്ങൾ അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലും ഇരിപ്പിടത്തിലും അതിക്രമിച്ച് കടന്ന് പൊതുമുതലായ എമർജൻസി ലാമ്പും കംപ്യൂട്ടർ മോണിറ്ററും ഔദ്യോഗിക ചെയറും സ്റ്റാൻ്റ് ബൈ മൈക്കും ഇലക്ട്രോണിക് പാനലും തച്ചുടച്ചതായി രേഖകളിൽ നിന്നും പ്രഥമദൃഷ്ട്യാ വെളിവാകുന്നുണ്ട്. സഭക്കകത്ത് സംസാരിക്കുന്നതിനും വോട്ട് ചെയ്യുന്നതിനും ഉള്ള പ്രിവിലേജ് (പ്രത്യേക അവകാശം) മാത്രമേ സഭാംഗങ്ങൾക്കുള്ളു. എന്നാൽ സഭക്കുള്ളിൽ ചെയ്യുന്ന ക്രിമിനൽ കുറ്റങ്ങൾക്ക് പ്രിവിലേജ് ഇല്ല. സഭക്കുള്ളിൽ അക്രമ സംഭവം നടന്നത് സെഷനിലാണ്. ആയത് ഗൗരവമേറിയ കുറ്റമാണ്. നിയമസഭാംഗങ്ങൾക്ക് അവരവർ പ്രതിനിധീകരിക്കുന്ന നിയോജക മണ്ഡലങ്ങളിൽ തങ്ങളുടെ കർത്തവ്യങ്ങൾ കാര്യക്ഷമമായും സ്വതന്ത്രമായും നിർവ്വഹിക്കുന്നതിനാണ് പ്രിവിലേജ് നൽകിയിരിക്കുന്നത്. സാമാജികർ പ്രത്യേക കടമകൾ നിർവഹിക്കേണ്ടതായുണ്ട്. നിയമനിർമ്മാണ പ്രക്രിയ നടത്തുന്ന നിയമനിർമ്മാണ സഭയിലെ അംഗങ്ങളായതിനാൽ രാജ്യത്തെ നിയമങ്ങൾ അനുസരിക്കേണ്ട ഉത്തരവാദിത്വമുണ്ട്. ആയതിൽ അവർക്ക് ഉയർന്ന കടമയുണ്ട്. ഉത്തരവിൽ സി ജെ എം ചൂണ്ടിക്കാട്ടി. യാതൊരു ഉത്തമ വിശ്വാസവുമില്ലാതെയും ബാഹ്യ സ്വാധീനത്തിന് വഴങ്ങിയുമാണ് സർക്കാർ അഭിഭാഷക പിൻവലിക്കൽ ഹർജി സമർപ്പിച്ചതെന്നും ഉത്തരവിൻ്റെ അവസാന പാരഗ്രാഫിൽ ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പ് വച്ചത്.

പ്രതികൾ വിചാരണ നേരിടാൻ കോടതി 22 ന് ഉത്തരവിട്ടിരുന്നു. കേസ് പിൻവലിക്കാൻ സർക്കാർ കോടതിൽ സമർപ്പിച്ച അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളിക്കൊണ്ടാണ് പ്രതികൾ വിചാരണ നേരിടാൻ സി ജെ എം ആർ. ജയകൃഷ്ണൻ ഉത്തരവിട്ടത്. വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് എല്ലാ പ്രതികളും ഒക്ടോബർ 15 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു.
പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യത്തിനും പൊതു നീതിക്കും എതിരാണെന്ന് വിലയിരുത്തിയാണ് ഹർജി കോടതി തള്ളിയത്. പബ്ലിക് പ്രോസിക്യൂട്ടർ സ്വതന്ത്രമായി മനസ്സർപ്പിക്കാതെയും ഉത്തമ വിശ്വാസത്തോടു കൂടിയുമല്ല പിൻവലിക്കൽ ഹർജിയുമായി കോടതിയിലെത്തിയത്. കേസ് പിൻവലിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം ഉണ്ടാക്കിയിരിക്കുന്നത് തന്നെ രാഷ്ട്രീയക്കാർ പൊതുമുതൽ നശിപ്പിക്കുന്നത് തടയണമെന്ന ലക്ഷ്യത്തോടെയാണ്. കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യവും പൊതു നീതിയും സമാധാനവും എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന് വിശദമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. യാതൊരു ഉത്തമ വിശ്വാസമില്ലാതെയും ബാഹ്യ സ്വാധീനത്തിലുമാണ് സർക്കാർ അഭിഭാഷക ഹർജി സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ സത്യസന്ധമായും നേരാം വണ്ണവും പൊതു നീതി വഹിച്ചുകൊണ്ടും വേണം ഔദ്യോഗിക കർത്തവ്യം നിർവ്വഹിക്കേണ്ടത്. രാഷ്ട്രീയ എക്സിക്യൂട്ടീവിൻ്റെ തൊഴിലാളിയായി സ്വയം കണക്കാക്കുകയോ ആരുടെയെങ്കിലും നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്യരുത്. സർക്കാർ കേസ് പിൻവലിക്കാൻ നിർദ്ദേശിച്ചാലും പൊതു നീതിയുൾപ്പെടെയുള്ള നിയമ തത്വങ്ങൾക്കനുസരിച്ചേ പ്രോസിക്യൂട്ടർ പ്രവർത്തിക്കാൻ പാടുള്ളു. മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളരുത്. എക്സിക്യൂട്ടീവിൻ്റെ ആജ്ഞക്കൾക്ക് മുമ്പിൽ കുനിയരുത്.

സർക്കാർ അഭിഭാഷക സമർപ്പിച്ച ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചു. സ്വതന്ത്രമായ മനസർപ്പിക്കാതെയുള്ളതാണ് ഹർജി. കേസ് പിൻവലിക്കുന്നത് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിൻബലത്തിൽ കുറ്റകൃത്യം ചെയ്യാമെന്ന തോന്നൽ വികസിപ്പിച്ചെടുക്കാൻ പാടില്ല. ഇത്തരം കേസുകൾ പിൻവലിച്ചാൽ നിയമത്തിലും നീതിന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസം സാധാരണക്കാരന് നഷ്ടപ്പെടും. ക്രിമിനൽ നീതിന്യായ വ്യവസ്ഥ കളിക്കാനുള്ള ഉപകരണമോ ക്രിമിനൽ കോടതി രാഷ്ട്രീയം കളിക്കാനുള്ള കളിസ്ഥലമോ അല്ല. രാഷ്ട്രീയ ഉപകാരം പ്രോസിക്യൂഷനെ പെർസിക്യൂഷനാക്കി മാറ്റാൻ പാടില്ലാത്തതും ആയത് കുറ്റക്കാരെ പ്രോസിക്യൂഷനിൽ നിന്നും പിൻവലിച്ചെടുക്കാനോ ഉള്ളതല്ല. രാഷ്ട്രീയ ഭാഗ്യങ്ങൾ നിയമ വ്യവസ്ഥയിൽ പ്രതിഫലിച്ചാൽ നിയമത്തിൻ്റെയും ചട്ടങ്ങളുടെയും പ്രസക്തി താമസംവിനാ നഷ്ടപ്പെടും. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പതിനഞ്ചോളം വിധിന്യായങ്ങൾ ഉത്തരവിൽ ഉദ്ധരിച്ചാണ് സി ജെ എം ആർ. ജയകൃഷ്ണൻ സർക്കാർ ആവശ്യം നിരസിച്ചത്.


സർക്കാരിൻ്റെ ഹർജി അടിയന്തിരമായി കേൾക്കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച് പല തവണ കേസ് മാറ്റി വച്ചചതായിരുന്നു. എന്നാൽ കേസ് അടിയന്തിരമായി കേൾക്കണമെന്ന ഡി ഡി പി ബീനയുടെ അഭ്യർത്ഥന പ്രകാരമാണ് ഹർജി അടിയന്തിരമായി പരിഗണിച്ചത്.2015 മാർച്ച് 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2011-16 ലെ ഇടത് എംഎൽഎ മാരായ കെ.അജിത് , കുഞ്ഞമ്പു മാസ്റ്റർ , നിലവിൽ കായിക മന്ത്രിയായ ഇ.പി.ജയരാജൻ , സി.കെ.സദാശിവൻ , വി.ശിവൻകുട്ടി , നിലവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീൽ എന്നിവരാണ് നിയമസഭക്കകത്ത് സ്പീക്കറുടെ ഡയസ് കൈയ്യേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതൽ അറു വരെയുള്ള പ്രതികൾ. അമൂല്യമായ ജർമൻ നിർമ്മിത മൈക്ക് സൗണ്ട് സിസ്റ്റം ഉൾപ്പെടെ നശിപ്പിച്ചതിൽ വച്ച് 2.5 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിപ്പിച്ചു. സ്പീക്കറുടെ ചേമ്പറിൽ ഡയസുൾപ്പെടെ മറിച്ചിട്ടു.

മുൻ ധന വകുപ്പ് മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് പൊതുമുതൽ നശീകരണം നടന്നത്. കേസ് സാമാജികർ പ്രതികളായ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനായി സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച എറണാകുളം സ്പെഷ്യൽ കോടതിയിലേക്ക് 2018 ഏപ്രിൽ 21ന് കൈമാറ്റ സാക്ഷ്യപത്രം തയ്യാറാക്കി തിരുവനന്തപുരം സി ജെ എം കോടതി അയച്ചിരുന്നു. എന്നാൽ ഓരോ ജില്ലയിലും പ്രത്യേക കോടതി രൂപീകരിക്കാൻ തുടർന്ന് തീരുമാനമുണ്ടായതിനെ തുടർന്നാണ് കേസ് റെക്കോർഡുകൾ തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് തിരിച്ചയച്ചത്.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമാണ് സർക്കാർ പിൻവലിക്കൽ ഹർജി സമർപ്പിച്ചത്‌. വിചാരണ കൂടാതെ പ്രതികളെ കുറ്റ വിമുക്തരാക്കി വിട്ടയക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (4 minutes ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (5 minutes ago)

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു  (17 minutes ago)

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം  (25 minutes ago)

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (40 minutes ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (1 hour ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (1 hour ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

മുന്നറിയിപ്പ് നൽകി പുടിൻ  (1 hour ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (1 hour ago)

വഖഫ് ബോർഡിന് വീഴ്ച  (1 hour ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (2 hours ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (2 hours ago)

അവസാനഘട്ട അന്വേഷണത്തില്‍  (2 hours ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (2 hours ago)

Malayali Vartha Recommends