ശബരിമലയിൽ മീനമാസ പൂജകൾക്കായി നട തുറന്നു...

ശബരിമലയിൽ മീനമാസപൂജകൾക്കായി നട തുറന്നു. ഇന്നലെ വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചശേഷം പതിനെട്ടാംപടിക്കുതാഴെ ആഴിയിൽ അഗ്നി പകർന്നു.
ഞായർ രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. ഞായർ മുതൽ കളഭാഭിഷേകവും പടിപൂജയുമുണ്ട്. 19ന് രാത്രി 10ന് നടയടയ്‌ക്കും. ശബരിമല ഉത്സവത്തിനായി 22ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. 23ന് ഉത്സവത്തിന് കൊടിയേറുന്നതാണ്.
31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിനാണ് പമ്പയിൽ ആറാട്ട്. രാവിലെ ഒമ്പതിന് സന്നിധാനത്തു നിന്ന് ആറാട്ട് ഘോഷയാത്ര പുറപ്പെടും. ആറാട്ട് സന്നിധാനത്ത് തിരിച്ചെത്തിയശേഷം രാത്രി പത്തിന് നടയടയ്‌ക്കും. ദർശനത്തിന് വെർച്വൽ ക്യൂ വെബ്സൈറ്റ് (www. sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കണം.
സന്നിധാനത്ത് താമസിക്കാൻ തീർഥാടകർക്ക് www.onlinetdb.com എന്ന വെബ്സൈറ്റിലൂടെ മുറികൾ ബുക്കുചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha






















