വീക്ഷണത്തില്‍വന്ന മുഖപ്രസംഗം കോണ്‍ഗ്രസിന്റെ നയമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍

ജെ.ഡി(യു) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്ര കുമാറിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍വന്ന മുഖപ്രസംഗം കോണ്‍ഗ്രസിന്റെ നയമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ . മുഖപ്രസംഗം അപ്രസക്തവും അനുചിതവുമാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. ഇതേക്കുറിച്ച് പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി.
വീരേന്ദ്ര കുമാര്‍ യു.ഡി.എഫിലെ മുതിര്‍ന്ന നേതാവാണ്. സി.പി.എം നേതാക്കളുമായി വീരേന്ദ്ര കുമാര്‍ ആശയവിനിമയം നടത്തിയതില്‍ അപാകതയില്ല. സി.പി.എം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം വീരേന്ദ്ര കുമാര്‍ തന്നെ അറിയിച്ചിരുന്നു. വ്യത്യസ്ത രാഷ്ട്രീയ തലത്തില്‍ നില്‍ക്കുന്‌പോഴും നേതാക്കള്‍ തമ്മില്‍ സൗഹാര്‍ദ്ദപരമായ ആശയവിനിമയം നടത്തുന്നത് ആരോഗ്യകരമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് നല്ലതാണ്. അതിന്റെ നല്ല വശം കാണുന്നതിനാണ് കെ.പി.സി.സി പ്രാധാന്യം നല്‍കുന്നത്. വീരേന്ദ്ര കുമാര്‍ യു.ഡി.എഫ് വിട്ടുപോകുമെന്ന് ഒരു തരത്തിലുള്ള ആശങ്കയും കോണ്‍ഗ്രസിന് ഇല്ലെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















