സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പിസി ജോര്‍ജ്ജിന്റെ ശ്രമം, ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലെത്തിക്കാന്‍ പത്തനം തിട്ടയില്‍ രഹസ്യ ചര്‍ച്ച

മാണീ ഗ്രൂപ്പിലുള്ള പിജെ ജോസഫിനെ എല്‍ഡിഎഫിലെത്തിച്ച് സര്‍ക്കാരിനെ താഴെയിറക്കാന്‍ പിസി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പത്തംനംതിട്ടയില്‍ രഹസ്യ യോഗം. പി.സി. ജോര്‍ജിനെ കൂടാതെ പത്തനംതിട്ടയിലെ സി.പി.എമ്മിന്റെ പ്രധാന നേതാവായ രാജു എബ്രഹാം എം.എല്‍.എ, ജോസഫ് വിഭാഗത്തില്‍ നിന്ന് പി.സി. ജോസഫ് എന്നിവര്‍ രഹസ്യ ചര്‍ച്ചയില്‍ പങ്കെടുത്തു. മന്ത്രി പി.ജെ. ജോസഫിന്റെ വിശ്വസ്തനും തൊടുപുഴ സ്വദേശിയുമാണ് പി.സി. ജോസഫ്. മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നീണ്ടതായാണ് വിവരം. സി.പി.എം സംസ്ഥാന കമ്മിറ്റി നടക്കുന്നതിനിടയിലാണ് ഇന്നലെ രഹസ്യ ചര്‍ച്ച നടന്നതെന്നും ശ്രദ്ധേയം. കേരള രാഷ്ട്രീയത്തില്‍ പുതിയ ധ്രുവീകരണത്തിന് വഴിവയ്ക്കുന്ന നീക്കത്തിന്റെ ഭാഗമായി ഇന്നലെയായിരുന്ന രഹസ്യ ചര്‍ച്ച നടന്നത്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്ന് പി. സി. ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞത് ചേര്‍ത്ത്‌വായിക്കുമ്പോള്‍ രഹസ്യ ചര്‍ച്ചയുടെ പ്രസക്തി വര്‍ദ്ധിക്കുകയാണ്.
ഇടതുമുന്നണി വിപുലീകരണത്തിന് സി.പി.എം ലക്ഷ്യമിട്ടിരിക്കുന്ന വേളയില്‍ യു.ഡി.എഫ് ഘടകകക്ഷിയായ ജെ.ഡി.യുവിന്റെ എല്‍.ഡി.എഫ് പ്രവേശനത്തിന് സി.പി.എം പച്ചക്കൊടി കാട്ടി. ഇതിന്റെ ചുവട്പിടിുച്ചാണ് ഗ്രൂപ്പിലെ ജോസഫ് ഗ്രൂപ്പിനെകൂടി ഇടതുമുന്നണിയിലെത്തിക്കാനുള്ള രഹസ്യ നീക്കം നടക്കുന്നത്. കഴിഞ്ഞദിവസം ജെ.ഡി.യു നേതാവ് എം.പി. വീരേന്ദ്രകുമാറുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ജെ.ഡി.യുവിന് അനുകൂലമായ അഭിപ്രായവും ഉയര്‍ന്നു. അതിനിടെയാണ് കേരള കോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പിനെയും ഇടതുമുന്നണിയില്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് രാജു എബ്രഹാം ഇന്നലെ ജോസഫ് വിഭാഗം നേതാവുമായി ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്. വരുംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നീക്കങ്ങള്‍ നടന്നേക്കുമെന്നും അറിയുന്നു
ബാര്‍കോഴ കേസില്‍ കെ.എം. മാണിക്ക് ജോസഫ് വിഭാഗം പിന്തുണ നല്‍കുന്നുണ്ടെങ്കിലും പലകാര്യങ്ങളിലും മാണിയുമായി അഭിപ്രായ ഭിന്നതയുണ്ട്. അത് മുതലെടുക്കാനാണ് ജോര്‍ജിന്റെ ശ്രമം. മാണിക്കും യു.ഡി.എഫിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ജോര്‍ജ് നടത്തുന്നത്. അതിനൊപ്പമാണ് രഹസ്യ നീക്കങ്ങള്‍ക്ക് ജോര്‍ജ് ചുക്കാന്‍ പിടിക്കുന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















