ഗവര്‍ണ്ണര്‍ പട്ടികയില്‍ നിന്ന് ഒ രാജഗോപാലിനെ ഒഴിവാക്കിയത് മോഡിയോ, കേരളത്തിലെ ഗ്രൂപ്പ്‌പോര് തീര്‍ക്കാന്‍ കഴിയാത്ത നേതാവാണെന്ന് അഭിപ്രായം

ജയിച്ചാലും മന്ത്രി ജയിച്ചില്ലെങ്കിലും മന്ത്രി ഇതായിരുന്ന ഒ രാജഗോപാലിനെക്കുറിച്ച് കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ കേരളീയരുടെ വിശ്വാസം. ഇലക്ഷന്‍ കഴിഞ്ഞു മോഡി പ്രധാനമന്ത്രിയായി. തോറ്റെങ്കിലും രാജേട്ടന് മന്ത്രി പദം കൊടുക്കുമെന്ന് മലയാളികള്‍ വിശ്വസിച്ചു. മോഡി പ്രഖ്യാപിച്ച മന്ത്രിമാരുടെ ലിസ്റ്റില്‍ രാജഗോപാല്‍ ഇല്ല. ഗവര്‍ണര്‍മാരുടെ ഒഴിവ് വരുന്നുണ്ടെന്നും അപ്പോള്‍ ഗവര്‍ണ്ണറാക്കുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ രാജഗോപാലിന് വാക്ക്‌കൊടുത്തത്.
ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍മാരുടെ ലിസ്റ്റ് ആയപ്പോഴും രാജഗോപാലിന്റെ പേരില്ല. രണ്ടാമത് ഇപ്പോള്‍ വീണ്ടും ഗവര്‍ണ്ണര്‍മാരെ നിയമിച്ചപ്പോള്‍ ഐഎഎസ്‌കാരും ബിജെപിക്ക് മുമ്പ് പാരവെച്ചവരും ഗവര്‍ണ്ണര്‍മാരായപ്പോള്‍ തലമുതിര്‍ന്ന ജനകീയനായ നേതാവിനെ ഇത്തവണയും ഒഴിവാക്കി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കേരളത്തിലെ നേതാക്കന്‍മാരാണെന്നാണ് സൂചന.
ഇന്നലെ പുതിയ ഗവര്‍ണ്ണര്‍മാരുടെ പട്ടിക പുറത്തുവന്നപ്പോള്‍ കേരളം കാതോര്‍ത്തത് രാജേട്ടന്‍ ലിസ്റ്റില്‍ ഉണ്ടാകുമോ എന്നായിരുന്നു. ഉത്തരവ് ഇറങ്ങിയപ്പോള്‍ നിരാശയായിരുന്നു ഫലം.
ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് ഒരു അക്കൗണ്ടും തുറക്കാന്‍ സാധിക്കാത്ത സംസ്ഥാനത്തെ പരിഗണിക്കേണ്ടെന്ന് അമിത് ഷായുടെയും മോഡിയുടേയും തീരുമാനമാണ് ഒ രാജഗോപാലിന് തിരിച്ചടിയായത്. കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ഏത് നിമിഷവും നിയമസഭാ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയേക്കാമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ ഒ രാജഗോപാലിനെ പോലുള്ള മുതിര്‍ന്ന നേതാവിനെ ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കി താമര വിരിയിക്കാമെന്ന പ്രതീക്ഷയാണ് ഇരുവര്‍ക്കും. നിലവില്‍ ബിജെപി സംസ്ഥാന രാഷ്ട്രീയത്തിലെ ചേരിപ്പോരും ഒ രാജഗോപാലിന് ഗവര്‍ണര്‍ സ്ഥാനം ലഭിക്കാന്‍ തടസമായി. പി കെ കൃഷ്ണദാസ് വിഭാഗവും വി മുരളീധരന്‍ വിഭാഗവും തമ്മില്‍ ഏറെക്കാലമായി ശീതയുദ്ധത്തിലാണ്. ഈ സാഹചര്യത്തില്‍ രണ്ട് കൂട്ടരോടും ഒരുപോലെ ഇടപെടാന്‍ കഴിവുള്ള നേതാവിനെ ഗവര്‍ണറാക്കി ഒതുക്കാന്‍ സാധിക്കില്ലെന്നാണ് അമിത് ഷാ പറയുന്നത്.
നേരത്തെ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന വിധത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ ഓടാന്‍ തന്നെ കിട്ടില്ലെന്നാണ് രാജേട്ടന്റെ നിലപാട്.
സംസ്ഥാനത്തെ ചില നേതാക്കള്‍ തന്നെ ഗ്രൂപ്പിന്റെ ആളാക്കിയതു കൊണ്ടാണ് ഗര്‍ണ്ണര്‍ പദവി കിട്ടാതെ പോയതെന്ന് രാജഗോപാല്‍ കരുതുന്നു. സംസ്ഥാന നേതൃത്വം തനിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയുമില്ല. ഈ സാഹചര്യത്തില്‍ അരുവിക്കരയില്‍ താന്‍ വരില്ലെന്നാണ് രാജേട്ടന്‍ അടുപ്പക്കാരോട് സൂചിപ്പിക്കുന്നത്. പ്രായമുയര്‍ത്തി തന്നെ ഒതുക്കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ശ്രമമുണ്ട്. പിന്നെ എന്തിനാണ് ഉപതെരഞ്ഞെടുപ്പുകളില്‍ താന്‍ മത്സരിക്കുന്നത്. ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നാണ് രാജഗോപാലിന്റെ നിലപാട്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ബാക്കിയുള്ള കാലം കഴിയാമെന്നാണ് വിശദീകരണം.
നിലവില്‍ ഗവര്‍ണ്ണറായി നിയമിക്കപ്പെട്ടവര്‍ ബിജെപി നേതാക്കള്‍ ആയിരുന്നവരായിരുന്നു. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പോടുകൂടി ബിജെപിയുടെ കേരളത്തിലെ വോട്ടില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്. ഇത് നിയമസഭയില്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരത്ത് നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഒ രാജഗോപാല്‍ ലീഡ് നേടിയിരുന്നു. അതുകൊണ്ട് സംസ്ഥാനത്തെ ബിജെപിയുടെ ആചാര്യനെ ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പ് രംഗത്ത് ഇറക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് രാജഗോപാലിന് ഗവര്‍ണ്ണര്‍ സ്ഥാനം നല്‍കാതിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















