സുധീരന്റെ വക നിര്‍ദേശം, കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കു നിര്‍ദേശങ്ങളുമായി സുധീരന്റെ കത്ത്

കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കു നിര്‍ദേശങ്ങളുമായി സുധീരന്റെ കത്ത്. ആഴ്ചയില്‍ നാലു ദിവസം മന്ത്രിമാര്‍ ഓഫീസില്‍ ഉണ്ടാകണമെന്നു കത്തില്‍ പറയുന്നു. പ്രസക്തമായ സ്വകാര്യ പരിപാടികളില്‍ മാത്രമേ മന്ത്രിമാര്‍ പങ്കെടുക്കാന്‍ പാടുള്ളു. ഇതിനു മുമ്പു പാര്‍ട്ടി ഘടകങ്ങളുടെ അഭിപ്രായം തേടണമെന്നും കത്തിലുണ്ട്. സ്ഥലം മാറ്റങ്ങള്‍ പൊതുമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പാടുള്ളുവെന്നും ഓഫീസ് പ്രവര്‍ത്തനം സുതാര്യവും ജനസൗഹൃദവുമാക്കണമെന്നും കത്തില്‍ പറയുന്നു. കെപിസിസി എക്‌സിക്യൂട്ടിവ് യോഗത്തിന്റെ അടിസ്ഥാനത്തിലാണു സുധീരന്റെ കത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















