തോട്ടപൊട്ടി 12 വയസുകാരന്റെ കൈവിരല്‍ അറ്റു

തോട്ട പൊട്ടി 12 വയസുകാരന്റെ കൈവിരല്‍ അറ്റു. തെന്മല കെ ഐ പി കോളനിയില്‍ ഗ്രേസിയുടെ മകന്‍ ഡേവിഡിന്റെ വലതുകൈവിരലാണ് അറ്റുപോയത്. ഇന്നലെ കോളനിയിലെ കുട്ടികള്‍ കളിക്കുന്നതിനിടെയാണ് ഒരാള്‍ക്ക് തോട്ട കിട്ടിയത്. ഇതു കുട്ടികള്‍ പൊട്ടിക്കുന്നതിനിടയ്ക്കാണ് ഡേവിഡിന് പരുക്ക് പറ്റിയത്.
തുടര്‍ന്ന് ഡേവിഡിനെ നാട്ടുകാര്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. തോട്ട പൊട്ടിയതിന്റെ ചീള് തെറിച്ച് ഡേവിഡിന്റെ കണ്ണിനും പരിക്കേറ്റിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















