വിഴിഞ്ഞം അദാനിക്കു തന്നെ; ടെണ്ടര്‍ അംഗീകരിച്ചു, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ രംഗത്ത്, പദ്ധതി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കുകയാണെന്ന് സിപിഐ

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പിനു നല്‍കി. അദാനി ഗ്രൂപ്പ് നല്‍കിയ ടെണ്ടര്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നു യോഗത്തിനു ശേഷം മന്ത്രി കെ. ബാബു പറഞ്ഞു.
എന്നാല്‍, വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സിപിഐ രംഗത്തെത്തി. പദ്ധതി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചു. സാധാരണക്കാരന്റെ പ്രശ്‌നങ്ങളേക്കാള്‍ കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചയിലാണു സര്‍ക്കാരിനു താത്പര്യമെന്നും കാനം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















