സായിയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ: മരിക്കാന്‍ കാരണം റാഗിങ്ങല്ലെന്ന് റിപ്പോര്‍ട്ട്, പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും മോശം പ്രവൃത്തികള്‍ ഉണ്ടായി

ആലപ്പുഴ സായി ജലകായിക കേന്ദ്രത്തില്‍ പെണ്‍കുട്ടി മരിക്കാന്‍ കാരണം റാഗിങ് അല്ലെന്ന് സായി ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ചില സംഭവങ്ങളെച്ചൊല്ലി പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും മോശം പ്രവൃത്തികള്‍ ഉണ്ടായി. ഇതിനെക്കുറിച്ച് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ഇവരെ ഉപദേശിക്കുകയും ഹോസ്റ്റല്‍ വാര്‍ഡനെ അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വാര്‍ഡനും പെണ്‍കുട്ടികളെ ഉപദേശിച്ചു. ഇതിന്റെ കുറ്റബോധമാകാം വിഷക്കായ കഴിക്കാന്‍ കാരണമായത്. മറിച്ച് ഏതെങ്കിലും തരത്തിലുള്ള മാനസിക പീഡനമോ റാഗിങ്ങോ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുട്ടികളെല്ലാം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍ തന്നെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സായിയില്‍ നിന്നും പോകേണ്ടി വരുമെന്ന ഭയം ഇവര്‍ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് അന്വേഷണവും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് സെക്രട്ടറിയുടെയും അന്വേഷണവും നടക്കുന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ഒരു അന്തിമ നിഗമനത്തില്‍ സായി എത്തുന്നത് ശരിയല്ലെന്നും ഡയറക്ടര്‍ ജനറല്‍ ഐ. ശ്രീനിവാസന്റെ റിപ്പോര്‍ട്ടിലുണ്ട്.
സായി കേന്ദ്രത്തിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനും കായികതാരങ്ങള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടുള്ള വിശദീകരണം കേന്ദ്രമന്ത്രി രാജീവ് പ്രതാപ് ലോക്‌സഭയില്‍ നല്‍കി.
സായി കേന്ദ്രങ്ങളിലെ പരിശീലനാന്തരീക്ഷം മാറ്റുക, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി യോഗ, സൂര്യനമസ്‌കാരം, മെഡിറ്റേഷന്‍ ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കുക, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയവ കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ട്. സായി കേന്ദ്രങ്ങളിലെ നിലവിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിനായി ഒരു വിദഗ്ധ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. രണ്ടുമാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















