കോട്ടയത്ത് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോട്ടയത്തെ കെ.എസ്.ആര്‍.ടിസി കാന്റീന്‍ ഉള്‍പ്പെടെ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. കെ.എസ്.ആര്‍.ടി.സി കാന്റീന് പുറമേ, ഓര്‍ക്കിഡ്, ഇംപീരിയല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയതെന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടോമി തോമസ് അറിയിച്ചു.
പഴകിയ ചോറ്, ഫ്രൈഡ്‌റൈസ്, അച്ചാര്‍, മീന്‍വറുത്തത് എന്നിവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ചന്തക്കടവ്, കോടിമത, ടി.ബി റോഡ്, എം.സി റോഡ് എന്നിവിടങ്ങളിലെ കടകളിലും പരിശോധന നടത്തി. പിടികൂടിയ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















