കാമുകന്‍ കൈവിട്ടതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു

കാമുകന്‍ കൈവിട്ടതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇരുപത്തിമൂന്നുകാരിയായ കാസര്‍കോട് സ്വദേശിനിയാണ് കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായതില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
വൈക്കം സ്വദേശിയായ ഇരുപത്തിയാറുകാരനുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍, തന്നോട് അകലം കാണിക്കുന്ന യുവാവ് ഇപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്നും പുതിയ ബന്ധം അവസാനിപ്പിച്ച് തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് യുവാവിന്റെ ബന്ധുക്കളുടെ സഹായം ആവശ്യപ്പെടാനാണ് വൈക്കത്തെത്തിയതെന്നും യുവതി പറഞ്ഞു. എന്നാല്‍, യുവാവിന്റെ ബന്ധുക്കളില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകാതിരുന്നതോടെ കൈയ്യില്‍ കരുതിയിരുന്ന ബ്ലേഡുകൊണ്ട് ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
സുഹൃത്ത് വഴിയാണ് വൈക്കം സ്വദേശിയായ യുവാവുമായി കാസര്‍കോട് സ്വദേശിനി പരിചയത്തിലായത്. മൊബൈല്‍ ഫോണിലൂടെയുള്ള സംസാരം പിന്നീട് പ്രണയത്തില്‍ എത്തിച്ചേരുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















