മുന്‍ ഭാര്യ നസീമ നല്‍കിയ പരാതിയില്‍ ടി സിദ്ദിഖിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസ്

ടി സിദ്ദിഖിനെതിരെ കേസ്. മുന്‍ ഭാര്യ നസീമ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിനെതിരെ കേസെടുത്തു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് കേസ്. 23ന് കോഴിക്കോട് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
ഭാര്യയുടെ ക്യാന്‍സര്‍ രോഗം മുതലാക്കി വോട്ട് പിടിച്ച ടി സിദ്ദിഖ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചു നസീമ ടി സിദ്ദിഖിന് തുറന്ന കത്തെഴുതി സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ക്യാന്‍സര്‍ രോഗിയായ തന്നെ വഞ്ചിച്ചാണ് സിദ്ദിഖ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങുന്നതെന്ന ഗുരുതര ആരോപണമാണ് സിദ്ദിഖിന്റെ രണ്ട് മക്കളുടെ അമ്മയും കോഴിക്കോട് അദ്ധ്യാപികയുമായ നസീമ പറഞ്ഞത്. അസുഖം തിരിച്ചറിഞ്ഞതിന് ശേഷമാണ് സിദ്ദിഖിന് തന്നോടും മക്കളോടുമുള്ള സമീപനത്തില്‍ മാറ്റം വന്നത്. ഒരിക്കലും അയാളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല. 12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ സിദ്ദിഖ് ചെയ്തതുകൊടും ക്രൂരതയാണെന്നും അവര്‍ പറഞ്ഞിരുന്നു.
ഭാര്യയെ ഉപേക്ഷിച്ച് മാസം തികയുന്നതിന് മുമ്പ് വിവാഹം കഴിക്കാന്‍ സ്ത്രീയെ ഇത്ര റെഡിമെയ്ഡ് ആയി കിട്ടിയതെങ്ങനെ? ഉപ്പയുടെ വിവാഹത്തിന് മക്കളെ എങ്കിലും വിളിക്കണമായിരുന്നുവെന്നും ടി സിദ്ദിഖിനോട് തുറന്ന കത്തില്‍ നസീമ ചോദിച്ചിരുന്നു. തന്നെ മൊഴി ചൊല്ലിയത് മറ്റൊരു യുവതിയെ വിവാഹം കഴിക്കാനാണെന്ന ആരോപണങ്ങള്‍ക്ക് കരുത്തു പകരുന്ന വാക്കുകളുമായാണ് കോഴിക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക കൂടിയായ നസീമ ഫേസ്ബുക്കില്‍ തുറന്ന കത്തെഴുതിയത്.
വിവാഹ മോചന വിഷയത്തിന് മുമ്പ് കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിരുന്നുവെന്നും നസീമ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍, ഷാനി മോള്‍ ഉസ്മാന്‍, ബെന്നി ബഹനാന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ച് പ്രശ്‌നം തര്‍ത്തു തരാന്‍ ആവശ്യപ്പെട്ടിരുന്നതായും നസീമ വെളിപ്പെടുത്തി. പാത്തും പതുങ്ങിയും വിവാഹം കഴിച്ചപ്പോള്‍ രണ്ട് മക്കളെ കൂടി പങ്കെടുപ്പിക്കാമായിരുന്നില്ലേയെന്നും നസീമ തുറന്ന കത്തിലൂടെ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















