അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ക്ഷേമനിധിയും ഇന്‍ഷുറന്‍സും

അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിനു മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും വിരമിക്കല്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ക്ഷേമനിധി ഫണ്ടും പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയും ഉണ്ടാകും.
സായിസെന്ററിലെ താരത്തിന്റെ ആത്മഹത്യ സംബന്ധിച്ച ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടു കിട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങളെ സംബന്ധിച്ച് പ്രത്യേക റഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കാന്‍ സ്‌പെഷല്‍ ഓഫീസറായി വി.കെ.ബീരാനെ നിയമിച്ചു.
പുതുതായി ആരംഭിച്ച പതിമൂന്നു സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേക്ക് 59 അധ്യാപക തസ്തിക അനുവദിച്ചു. 28 തസ്തികകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ അനുമതി നല്‍കി. സര്‍ക്കാര്‍ കോളജ് ഇല്ലാത്ത നിയമസഭാ മണ്ഡലങ്ങളിലാണ് കോളജുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















