വിഎസിന്റെ വിദേശ സന്ദര്‍ശനത്തിന് പാര്‍ട്ടി വിലക്ക്, ബഹ്റൈന്‍ സന്ദര്‍ശിക്കാനൊരുങ്ങിയ വിഎസിന്റെ യാത്ര ഔദ്യോഗികപക്ഷം മുടക്കി

ബഹ്‌റൈനിലെ മനാമയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനൊരുങ്ങിയ വി.എസ്. അച്യുതാനന്ദന്റെ യാത്ര സി.പി.എം. ഔദ്യോഗികപക്ഷം ഇടപെട്ടു മുടക്കി. 15നു നടക്കുന്ന ശ്രീനാരായണ സാംസ്‌കാരിക സൊസൈറ്റി രജതജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകനായാണു വി.എസ്. പങ്കെടുക്കേണ്ടിയിരുന്നത്.
ബഹ്‌റൈനിലെ ഇടതുപക്ഷ സാംസ്‌കാരികസംഘടനയായ \'പ്രതിഭ\'യുടെ പരാതിയാണ് ഇത്തവണ വി.എസിന്റെ വഴി മുടക്കിയത്. ഔദ്യോഗികപക്ഷത്തിനു മുന്‍തൂക്കവും ലോക്കല്‍ കമ്മിറ്റി പദവിയുമുള്ള സംഘടനയാണു പ്രതിഭ.
ഇന്നു രാവിലെ പുറപ്പെട്ട് ശനിയാഴ്ച മടങ്ങത്തക്കവിധമാണു യാത്ര നിശ്ചയിച്ചിരുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഇതേ സംഘടനയുടെ 20ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ വി.എസിനെ ക്ഷണിച്ചപ്പോഴും പാര്‍ട്ടി ഇടപെട്ട് തടഞ്ഞിരുന്നു. യാത്രയ്ക്കായി വി.എസ്. മൂന്നുദിവസത്തെ മറ്റു പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു.സംഘാടകര്‍ രണ്ടുതവണ മാരാരിക്കുളത്തെ വീട്ടിലെത്തി വി.എസ്. പങ്കെടുക്കുമെന്ന്ഉറപ്പാക്കുകയും ചെയ്തു. കൊച്ചിയില്‍നിന്നുള്ള ഗള്‍ഫ് എയറിലാണു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വി.എസ്. വരുന്നില്ലെങ്കില്‍ തല്‍കാലം രജതജൂബിലി സമാപനപരിപാടി നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണു ശ്രീനാരായണ സാംസ്‌കാരിക സൊസൈറ്റി. ഒരുവര്‍ഷമായി നടത്തിവന്ന പ്രയത്‌നമാണ് ഇതോടെ വെള്ളത്തിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















