ഇത് അഭിപ്രായം നിഷേധിക്കുന്ന പാര്‍ട്ടിയോ? വിഎസ് പക്ഷ നേതാക്കള്‍ക്കെതിരെ അച്ചടക്കത്തിന്റെ വാളെടുത്ത് സിപിഎം

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കാനായി വോട്ടെടുപ്പു വേണ്ടിവന്നതിനെ അതിശക്തമായി അപലപിക്കുന്ന പ്രമേയം സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. ഇതു വിഭാഗീയമായ ഒത്തുചേരലാണ് എന്നാരോപിച്ചുകൊണ്ടുള്ള പ്രമേയമാണു സംസ്ഥാന സെക്രട്ടേറിയറ്റിനു വേണ്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ചത്. എന്നാല്‍ ഔദ്യോഗിക പാനലിനെതിരെ വോട്ട് ചെയ്ത എട്ടുപേര്‍ക്കും എതിരെ അച്ചടക്കനടപടി ഇല്ല. വോട്ടെടുപ്പിനെ അനുകൂലിച്ചും എതിര്‍ത്തും ശക്തമായ വാദപ്രതിവാദങ്ങള്‍ കമ്മിറ്റിയില്‍ അരങ്ങേറി. അന്തിമമായി പ്രമേയം അംഗീകരിച്ചപ്പോള്‍ പക്ഷേ ആരും എതിര്‍ത്തില്ല.
കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നടന്ന വോട്ടെടുപ്പാണു രണ്ടുദിവസമായി ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയെ പ്രക്ഷുബ്ധമാക്കിയത്. പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കാനുള്ള പാനല്‍ വച്ചപ്പോള്‍ വി.എസ് പക്ഷത്തെ എട്ടുപേര്‍ അതിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു.
എന്നാല്‍ എതിര്‍ത്ത് വോട്ട് ചെയ്ത എട്ടുപേരും തങ്ങളുടെ നിലപാടിനെ ശക്തിയുക്തം ന്യായീകരിച്ചു. എസ്. ശര്‍മ, കെ.എം. ചന്ദ്രന്‍, കെ. ചന്ദ്രന്‍പിള്ള, പിരപ്പന്‍കോട് മുരളി, സി.കെ ശശീന്ദ്രന്‍, സി.കെ. സദാശിവന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, സി.എസ്.സുജാത എന്നിവരാണു നേതൃത്വത്തിന്റെ നിരീക്ഷണത്തെ അംഗീകരിക്കാതിരുന്നത്.
അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പാര്‍ട്ടിയാണോ ഇത് എന്നായിരുന്നു ഇവരുടെ ചോദ്യം. അത് ഉപയോഗിച്ചതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. സംസ്ഥാന സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കുന്നതു സംസ്ഥാന കമ്മിറ്റിയാണ് എന്നിരിക്കെ ആ കമ്മിറ്റി അംഗങ്ങളായ തങ്ങള്‍ക്കു യോജിക്കാനും വിയോജിക്കാനും ഉള്ള അവകാശമുണ്ട. അതു വിഭാഗീയതയായി ചിത്രീകരിക്കുന്നതു തെറ്റായ ഉദ്ദേശ്യത്താലാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















