മിഠായി തെരുവ് തീപിടുത്തം: പോലീസ് പരിശോധന നടത്തി

കഴിഞ്ഞ രാത്രി തീപിടിത്തമുണ്ടായ കോഴിക്കോട്ടെ മിഠായി തെരുവില്‍ പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. രാവിലെയാണ് സംഘം തീപിടുത്തമുണ്ടായ കോയന്‍കോ ബസാറിലെത്തി പരിശോധന നടത്തിയത്. ബുധനാഴ്ച രാത്രി 9.45 ഓടെയാണ് മിഠായി തെരുവില്‍ അഗ്നിബാധയുണ്ടായത്. പത്തോളം കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. കോയന്‍കോ ബസാറിലെ ബ്യൂട്ടി സ്റ്റോഴ്‌സ് എന്ന തുണിക്കടയ്ക്കാണ് ആദ്യം തീപിടിച്ചത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















