കെ.എസ്.ആര്‍.ടി.സി ലാഭമുണ്ടാക്കാനുള്ള സ്ഥാപനമല്ലെന്ന് എളമരം കരിം

കെ.എസ്.ആര്‍.ടി.സി ലാഭമുണ്ടാക്കാനുള്ള സ്ഥാപനമല്ലെന്നും യാത്രചെയ്യാനുള്ള ജനങ്ങളുടെ അവകാശം നിറവേറ്റാനുള്ളതാണെന്നും സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.എല്‍.എ പറഞ്ഞു. ജീവനക്കാരുടെ പെന്‍ഷന്‍ കുടിശിക നല്‍കുന്നതില്‍ സര്‍ക്കാര്‍ അലംഭാവത്തിനെതിരെ കെ.എസ്.ആര്‍.ടി.ഇ എ വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ. ദിവാകരന്റെ നേതൃത്വത്തില്‍ ആരംഭിച്ച രാപ്പകല്‍ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അര്‍ഹരായ യാത്രക്കാര്‍ക്ക് സൗജന്യം നല്‍കുന്നതിന്റെ ബാദ്ധ്യത കെ.എസ്.ആര്‍.ടി.സിയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കാതെ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. ടിക്കറ്റിന് സെസ് ഏര്‍പ്പെടുത്തിയതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് വരുമാനവര്‍ദ്ധനയല്ല, മറിച്ച് നഷ്ടമാണ് ഉണ്ടാകുന്നത്. അധിക പൈസ കൊടുക്കാനാകാതെ യാത്രക്കാര്‍ കെ.എസ്.ആര്‍.ടിസി ഉപേക്ഷിച്ച് സ്വകാര്യബസുകളെ ആശ്രയിച്ചുതുടങ്ങി എളമരം കരീം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















