പിസി പിടിച്ച പൊല്ലാപ്പ്

പിസി ജോര്‍ജ്ജിനെ പഴയപോലെ മാധ്യമങ്ങള്‍ പരിഗണിക്കാറില്ലെന്നൊരു തോന്നല്‍ കക്ഷിക്കുണ്ട്. അതിന്റെ കേടു തീര്‍ത്ത് ഒന്ന് ഷൈന്‍ ചെയ്യാനാണ് മുണ്ടക്കയം താലൂക്ക് ആശുപത്രിയിലേക്ക് വച്ചുപിടിച്ചത്. അവിടെയാകട്ടെ എല്ലാ അസൗകര്യങ്ങള്‍ക്കും നടുവില്‍ ഒരു പാവം ആശുപത്രി സൂപ്രണ്ടുമാത്രം.
ആശുപത്രിയെക്കുറിച്ച് പരാതി ഉണ്ടെന്ന് പറഞ്ഞ് പി സി ജോര്‍ജ്ജ് ശബ്ദമുയര്‍ത്തി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ആശുപത്രി സൂപ്രണ്ട് പൊട്ടിക്കരഞ്ഞു. മുണ്ടക്കയം താലൂക്ക് ആശുപത്രി സൂപ്രണ്ടാണ് പി സി ജോര്‍ജ് എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായയി പൊട്ടിക്കരഞ്ഞത്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് എംഎല്‍എ പിസി ജോര്‍ജ് സ്ഥലത്തെത്തിയത്.
ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയോഗിക്കേണ്ടത് സര്‍ക്കാരാണെന്നിരിക്കെ ജനപ്രതികളുടെ കുതിരകയറ്റം ചില സമയം സഹിക്കേണ്ടിവരുന്നത് പാവം സൂപ്രണ്ടുമാര്‍ക്കാണ്.
വിവരങ്ങള്‍ ചോദിച്ചറിഞ്ഞ എംഎല്‍എക്ക് മുന്നില്‍ സുപ്രണ്ട് നിര്‍മല ആന്റണി പൊട്ടിക്കരയുകയായിരുന്നു. എംഎല്‍എയുടെ ശബ്ദത്തില്‍ വന്ന ഉയര്‍ച്ചതാഴ്ച്ചകളാണ് നിര്‍മ്മല ആന്റണിയെ കണ്ണീരണിയിച്ചത്. ദിവസേന 500 ഓളം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഒരാള്‍ അവധിയെടുത്താന്‍ പിന്നെ ചികിത്സിക്കാന്‍ ഒരു ഡോക്ടര്‍ മാത്രം. നിര്‍മ്മല ആന്റണിയുടെ കരച്ചില്‍ നിര്‍ത്താന്‍ നന്നേ പാടുപെട്ടു എംഎല്‍എയും. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കി എംഎല്‍എ തന്നെ സൂപ്രണ്ടിനെ സമാധാനിപ്പിച്ച് കരച്ചില്‍ നിര്‍ത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















